ബംഗലൂര്‍: കര്‍ണാടകയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദ്ര സിംഗിനെ കേരളത്തിന് വിട്ടു കിട്ടുന്നതിനെച്ചൊല്ലി ആശയക്കുഴപ്പം. കര്‍ണാടകയിലും ബണ്ടിക്കെതിരെ കേസുകളുള്ളതിനാല്‍ ഇപ്പോള്‍ കേരളത്തിന് വിട്ടുകൊടുക്കാനാവില്ലെന്നാണ് കര്‍ണാടക പോലീസിന്റെ നിലപാട്. കസ്റ്റഡിയിലായ ബണ്ടിചോറിനെ തേടി കേരള പോലീസ് കര്‍ണാകയിലെത്താനിരിക്കെ കര്‍ണാടക പൊലീസ് ഒളിച്ചുകളിക്കുന്നത്.
ബണ്ടിചോറിനെ കസ്റ്റഡിയിലെടുത്തുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കാനും കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ബണ്ടിചോര്‍ കേരളത്തില്‍ നിന്ന് മോഷ്ടിച്ച വാഹനം കേരള പോലീസിന് കൈമാറുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
ബണ്ടി ചോറിനെ പിടികൂടിയ വിവരം കര്‍ണാടക പൊലീസ് ഇതുവരെ കേരളത്തെ അറിയിച്ചിട്ടില്ലെന്ന് ഡിജിപി ബാലസുബ്രഹ്മണ്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബണ്ടി ചോര്‍ അറസ്റ്റിലായെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പി കെ ഇ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ബംഗലുരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് കര്‍ണാടക നിലപാട് മാറ്റിയത്. തിരുവനന്തപുരത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് ബണ്ടിചോര്‍ മോഷ്ടിച്ച കാര്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കു സമീപം കേളമംഗലത്തുനിന്നാണ് കണ്ടെത്തിയത്.
തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച മിസ്തുബിഷി ഔട്ട്ലാന്‍റര്‍ കാറുമായി സേലത്തുനിന്നും കൃഷ്ണഗിരിയിലേക്കു ബണ്ടിചോര്‍ പോകുന്നതായി നാലുമണിയോടെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ കൃഷ്ണഗിരി എസ്പി അശോക് കുമാറിന് കേരള പൊലീസ് വിവരം കൈമാറി. വൈകാതെ പൊള്ളാച്ചയിലുണ്ടായിരുന്ന കേരള പൊലീസ് സംഘവും കൃഷ്ണഗിരിയിലെത്തി. വ്യാജ നമ്പറിലാണ് വാഹനം ഓടിച്ചിരുന്നത്. പൊലീസ് പിന്‍തുടരുന്നത് മനസിലാക്കിയ ബണ്ടി ഹൈവേയില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് വണ്ടിയോടിച്ചു രക്ഷപ്പെട്ടു. കേളമംഗലമെന്ന സ്ഥലത്ത് ഉപേക്ഷക്കപ്പെട്ട നിലയില്‍ കാര്‍ പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home