news now
ധര്‍മശാല: പരമ്പര ജയത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. അതേസമയം പരാജയത്തിന്‍റെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. പരമ്പരയുടെ ഫലത്തില്‍ പ്രതിഫലിക്കില്ലെങ്കിലും ധര്‍മ്മശാലയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് മത്സരിക്കുമ്പോള്‍ പോരാട്ടം പൊടിപാറും. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ ഇതിനകം തന്നെ 3-1ന് സ്വന്തമാക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതിനു ആണ് നിശ്ചയിച്ചതെങ്കിലും ഇവിടത്തെ കാലാവാസ്ഥാ വ്യതിയാനം കാരണം മത്സരം അര മണിക്കൂര്‍ വൈകിയേ ആരംഭിക്കൂ എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
ആദ്യ ഏകദിനം ജയിച്ചായിരുന്നു പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ തുടക്കം. പക്ഷേ കൊച്ചിയിലെ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യ തിരിച്ചുകയറി. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home