news now
തിരുവനന്തപുരം: അവകാശപ്പെട്ട അവധി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ പത്രവിതരണക്കാരുടെ പണിമുടക്ക്. റിപ്പബ്ലിക് ദിനത്തില്‍ പ്രസ്സിന് അവധിയായതിനാല്‍ അടുത്ത ദിവസം പത്രം ഇറങ്ങാറില്ല.
എന്നാല്‍ ഇത്തവണ പതിവ് മാറ്റി പത്രങ്ങള്‍ അച്ചടിച്ചിറക്കിയതിനെതിരെയാണ് പ്രതിഷേധം. വിതരണക്കാര്‍ പത്രം എടുക്കാത്തതിനെത്തുടര്‍ന്ന് ഒരുലക്ഷത്തോളം കോപ്പികള്‍ അടങ്ങിയ പത്രക്കെട്ടുകള്‍ തമ്പാനൂരില്‍ കെട്ടിക്കിടന്നു.
അവധി അനുവദിക്കണമെന്ന പത്രവിതരണക്കാരുടെ ആവര്‍ത്തിച്ചുള്ള ആവശ്യം കണക്കിലെടുക്കാത്തതിനാലാണ് വിതരണം മുടക്കി പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് ഓള്‍ കേരളാ ന്യൂസ് പേപ്പേഴ്സ് ഏജന്‍റ്സ് ആന്‍റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനോദ് പറഞ്ഞു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home