പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം താജ്മഹല്‍ സന്ദര്‍ശിച്ചു

ദില്ലി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം ഞായറാഴ്ച താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശിച്ചു. ലോകാത്ഭുതങ്ങളില്‍ ഒന്ന് നേരില്‍ക്കണ്ടതിന്‍റെ ആഹ്ളാദത്തിലാണ് കുട്ടികള്‍.

ദില്ലിയില്‍ നിന്ന് യമുന എക്സ്പ്രസ് വേ വഴി യാത്ര ചെയ്താണ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം രാവിലെ പതിനൊന്നരയോടെ ആഗ്രയില്‍ എത്തിയത്. താജ്മഹലിലെത്തിയ കുട്ടികള്‍ വിസ്മയത്തോടെയും ആഹ്ളാദത്തോടെയുമാണ് മുഴുവന്‍ കറങ്ങിനടന്ന് കണ്ടത്. ഗള്‍ഫില്‍ നിന്നുള്ള കുട്ടികളുള്‍പ്പടെയുള്ള പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം രണ്ടുമണിക്കൂറോളം താജ്മഹലില്‍ ചെലവിട്ടു. സംഘത്തിലെ ഭൂരിഭാഗം പേരും ഇതാദ്യമായാണ് താജ്മഹല്‍ നേരില്‍ക്കാണുന്നത്.

താജമഹല്‍ സന്ദര്‍ശിച്ചശേഷം മുഗള്‍ ഭരണകാലത്തെ പ്രതാപം വിളിച്ചോതുന്ന ആഗ്രകോട്ടയും ആവേശത്തോടെയാണ് കുട്ടികള്‍ നോക്കിക്കണ്ടത്. ഇന്ത്യയെ അറിയാന്‍ ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളിലൂടെയുള്ള സഞ്ചാരം തുടരുകയാണ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം.

തിങ്കളാഴ്ച സംഘം പ്രതിരോധമന്ത്രി എ കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തും.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES