മെസിയും റൊണാള്‍ഡോയും മിന്നി; ബാഴ്സയ്ക്കും റയലിനും ജയം

സ്പാനിഷ് ലീഗില്‍ 200 ഗോള്‍ എന്ന നാഴികക്കല്ലും തുടര്‍ച്ചയായ പതിനൊന്നാം മല്‍സരത്തില്‍ ഗോള്‍നേട്ടവും കൈവരിച്ച ലയണല്‍ മെസി സോക്കര്‍ ലോകത്ത് പുതിയ ചരിത്രം കുറിച്ചു. മെസിയുടെ നാലുഗോള്‍ മികവില്‍ ബാഴ്സലോണ 5-1ന് ഒസാസുനയെ തകര്‍ത്തുവിട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ഗെറ്റാഫെയെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ ബാഴ്സ തന്നെയാണ് ലീഗില്‍ ഒന്നാമത്. 21 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമതുള്ള ബാഴ്സയ്ക്ക് 58 പോയിന്‍റുണ്ട്. ലീഗില്‍ മൂന്നാമതുള്ള റയല്‍ മാഡ്രിഡിന് 43 പോയിന്‍റുണ്ട്.

നാലുഗോള്‍ നേടിയ മെസിയും ഒരു ഗോളടിച്ച പെഡ്രോ റോഡ്രിഗസും കൂടി ചേര്‍ന്നാണ് ബാഴ്സയുടെ പട്ടിക തികച്ചത്. ഒസാസുനയുടെ ആശ്വാസഗോള്‍ റൗള്‍ ലോയുടെ വകയായിരുന്നു. പരിക്ക് മൂലം വിട്ടുനിന്നിരുന്ന ഡേവിഡ് വിയ്യയുടെ തിരിച്ചുവരവ് മല്‍സരത്തില്‍, പക്ഷെ മിന്നിയത് മെസിയായിരുന്നു. ആദ്യം പകുതിയില്‍ ബാഴ്സ 3-1ന് മുന്നിലായിരുന്നു.

റൊണാള്‍ഡോയ്ക്ക് പുറമെ സെര്‍ജിയോ റാമോസും റയലിന് വേണ്ടി ഗോള്‍ നേടി.

33 ഗോള്‍ നേടിയ മെസിയാണ് ഗോള്‍വേട്ടയില്‍ ബഹുദൂരം മുന്നില്‍. 21 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES