തിരുവനന്തപുരം: പ്രതിസന്ധിയില്‍ കെ എസ് ആര്‍ ടി സിക്ക് താല്‍ക്കാലിക ആശ്വാസം . കോര്‍പറേഷന് രണ്ടു മാസത്തേയ്ക്ക് 14 കോടി രൂപ വീതം സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഡീസല്‍ വില വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ശക്തമാക്കും.
പൊതു മേഖലാ സ്ഥാപനങ്ങളുടെ ഡീസല്‍ വില വര്‍ധന പിന്‍വലിപ്പിച്ച് കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ ശ്രമം. പക്ഷേ ഇതു പൂര്‍ണമായും വിജയിക്കാത്ത സാഹചര്യത്തിലാണ് വിലക്കയറ്റം ചര്‍ച്ച ചെയ്യാന‍് വിളിച്ച പ്രത്യേക മന്ത്രിസഭാ യോഗം കെഎസ്ആര്‍ടിസി പ്രതിസന്ധി ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും
ഡീസല്‍ വില വര്‍ധന പിന്‍വലിപ്പിക്കാന്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും സമ്മര്‍ദം ചെലുത്തും. ആവശ്യമെങ്കില്‍ സോണിയാ ഗാന്ധിയെ മുഖ്യമന്ത്രി കാണും. കേന്ദ്ര തീരുമാനം മാറുന്നില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. അതേ സമയം ഡീസല്‍ വില വര്‍ധനയും സര്‍വീസ് വെട്ടിക്കുറയ്ക്കലും കാരണം കഴിഞ്ഞ പതിനെട്ടു മുതല്‍ കെഎസ്ആര്‍ടിസിക്ക് വന്പന്‍ നഷ്ടമാണുണ്ടായത്. ശരാശരി 10 കോടിയോളം രൂപയാണ് നഷ്ടം. ഡീസല്‍ വില വര്‍ധനയില്ലെങ്കില്‍ 62 കോടിയാണ് കോര്‍പറേഷന്‍റെ പ്രതിമാസം നഷ്ടം. ഇതിനൊപ്പമാണ് പ്രതിസന്ധി മൂലമുള്ള വരുമാനക്കുറവും .
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home