എന്‍എസ്എസിന്‍റെ പ്രസ്താവനയ്ക്ക് പിന്നില്‍ സമുദായങ്ങളുടെ തമ്മിലടി: വി എസ്

V S Achuthanandan

തിരുവനന്തപുരം: സമുദായങ്ങള്‍ പരസ്പരമുള്ള തമ്മിലടിയാണ് എന്‍എസ്എസിന്‍റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനനന്ദന്‍. മുസ്ലീം ലീഗിന്‍റെ ഒരു നേതാവിന്‍റെ ഗര്‍ജ്ജനത്തിന് പിന്നാലെയാണ് എന്‍എസ്എസിന്‍റെ പ്രഖ്യാപനം. ഒരു സമുദായത്തെ മാത്രം പരാമര്‍ശിച്ച് വാര്‍ത്തകള്‍ ചമയ്ക്കുന്നത് ശരിയല്ലെന്നും വി എസ് തിരുവനന്തപുരത്ത് പറഞ്ഞു.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെ താക്കോല്‍സ്ഥാനത്ത് കൊണ്ടു വന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് അധികകാലം ഭരിക്കാനാവില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മന്ത്രിസഭാ പുനസംഘടന തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ല, അങ്ങനെ പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. സമൂഹ്യ നീതി ഉറപ്പാക്കിയില്ലെങ്കില്‍ അധികാരികളെ അടിച്ചിറക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് എന്‍ എസ് എസ് യൂണിയന്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടന ചെയ്ത് സംസാരിക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയത്.

ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ന് പരോക്ഷമായും പ്രത്യക്ഷമായും യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാരിനെ വാഴിക്കുന്നത് സമുദായസംഘടനകള്‍ അല്ലെന്ന് എം കെ മുനീര്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നത് ജനങ്ങളെന്നും മുനീര്‍ പറഞ്ഞിരുന്നു. മന്ത്രിസഭാ പുന:സംഘടന തീരുമാനിക്കേണ്ടത് എന്‍എസ്എസ് അല്ലെന്ന് പി പി തങ്കച്ചന്‍ പറഞ്ഞിരുന്നു. പുനഃസംഘടനയെക്കുറിച്ച് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES