പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ പാലക്കാട് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തേങ്കുറിശ്ശി കൊരങ്ങോട്ട് തുളസിത്തറ വീട്ടില്‍ എന്‍ മണിയാണ് ബാധ്യതകളെ തുടര്‍ന്ന് ജീവനൊടുക്കിയത്. 61 വയസ്സായിരുന്നു. ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടാതിരുന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളാണ് ജീവനൊടുക്കാന്‍ കാരണം. ഏറ്റവുമൊടുവില്‍ കിട്ടിയ നവംബര്‍ മാസത്തെ പെന്‍ഷന്‍ ഇദ്ദേഹത്തിന്‍റെ പക്കല്‍ നിന്ന് മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു മണിയുടെ കുടുംബം.
രാവിലെ വീടിന് സമീപത്ത് തന്നെയുള്ള സഹോദരന്‍റെ വീടിനടുത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മണിയെ കണ്ടെത്തിയത്.
കെഎസ്ആര്‍ടിസിയുടെ പാലക്കാട് ഡിപ്പോയിലെ ജീവനക്കാരനായിരുന്ന മണി 2007ലാണ് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞത്. സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് പിന്നീട് മൂന്ന് വര്‍ഷത്തോളം താല്‍ക്കാലികാടിസ്ഥാനത്തില്‍ ഇദ്ദേഹം കോര്‍പ്പറേഷനില്‍ തുടര്‍ന്നിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home