news now
തിരുവനന്തപുരം: 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ മുന്നിലുള്ള അജണ്ടയെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കണമെന്നതല്ലാതെ തനിക്ക് മുന്നില്‍ ഇപ്പോള്‍ മറ്റ് അജണ്ടയില്ലെന്നും ചെന്നിത്തല പറഞ്ഞു.
മറ്റ് വിവാദങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ചെന്നിത്തലയെ മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home