news now
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടു മത്സരങ്ങളുടെ ട്വന്റി-20 പരമ്പര ശ്രീലങ്ക നേടി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രണ്ടു റണ്‍സിനാണ് ലങ്ക ഓസീസിനെ തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സ് നേടി. 61 റണ്‍സ് നേടിയ മഹേല ജയവര്‍ധനയാണ് ടോപ്പ് സ്കോറര്‍. ജയവര്‍ധനയ്ക്കൊപ്പം 35 റണ്‍സ് നേടിയ തിസാര പെരേരയും പുറത്താകാതെ നിന്നു.
തുടര്‍ന്ന് മഴ കളി തടസപ്പെടുത്തിയതിനാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസ് വിജയലക്ഷ്യം 15 ഓവറില്‍ 121 റണ്‍സായി നിജപ്പെടുത്തി. എന്നാല്‍ ഓസീസിന് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 119 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
ഷോണ്‍ മാര്‍ഷ് (പുറത്താകാതെ 47), ജോര്‍ജ് ബെയ്ലി (45) എന്നിവര്‍ ഓസീസ് നിരയില്‍ തിളങ്ങി. ലങ്കയുടെ തിസാര പെരേരയാണ് മാന്‍ ഓഫ് ദ മാച്ച്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home