കൊച്ചി: തലയെടുപ്പിലും പ്രശസ്തിയിലും മംഗലാംകുന്ന് അയ്യപ്പന്‍ പണ്ടും പുറകിലല്ല. സാക്ഷാല്‍ രജനീകാന്തിനൊപ്പം മുത്തുവെന്ന തമിഴ്ചിത്രത്തില്‍ വരെ കസറിയ അയ്യപ്പന്‍ തന്നെ തലപ്പൊക്കത്തിന്റെ തമ്പുരാന്‍. എറണാകുളം ചെറായി ശ്രീ ഗൗരിശ്വര ക്ഷേത്രത്തില്‍ നടന്ന ഗജവീരന്‍മാരുടെ തലയെടുപ്പ് മത്സരത്തിലാണ് മംഗലാകുന്ന് അയ്യപ്പന്‍ വിജയിയായത്.
തല ഉയര്‍ത്തി നിന്ന 26 ഗജവീരന്‍മാരെ പിന്തള്ളിയാണ് അയ്യപ്പന്‍ ജേതാവിന്റെ നെറ്റിപ്പട്ടം സ്വത്മാക്കിയത്. ചെറായി തെക്കേ ചെരുവത്തിന്റെ പതിനഞ്ചും വടക്കെ ചെരുവത്തിന്റെ പതിനൊന്നും ഗജവീരന്‍മാരാണ് തലയെടുപ്പ് മത്സരത്തില്‍ പങ്കെടുത്തത്. ഏഴ് മിനുട്ട് തലയുയര്‍ത്തി നില്ക്കുന്ന വീരനാണ് ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റുക. അവസാന റൗണ്ടിലെത്തിയ മംഗലാംകുന്ന് അയ്യപ്പനും ചെര്‍പ്പുളശ്ശേരി അനന്തപദ്മനാഭനുമാണ് ആനക്കമ്പക്കാരുടെ ആവേശമാകാന്‍ മത്സരിച്ചത്.
മുഴുവന്‍ സമയവും മസ്തകം ഉയര്‍ത്തിപ്പിടിച്ച് നിന്ന് പൂര പ്രേമികളെ ഹരം കൊള്ളിച്ച അയ്യപ്പന് വെല്ലുവിളി ഉയര്‍ത്താന്‍ അനന്തപത്മനാഭന് കഴിഞ്ഞതേയില്ല. സ്വദേശികശും വിദേശികളുമടക്കം നിരവധിപ്പേരാണ് തലയെടുപ്പ് മത്സരം കാണാന്‍ എത്തിയിരുന്നത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home