വിവാദ വെളിപ്പെടുത്തലുകളുമായി ടി ജി നന്ദകുമാര്‍

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി 2003-2004 കാലയളലവില്‍ കേരളത്തിന്റെ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ബി സുഭാഷണ്‍ റെഡ്ഡിയെ ബാംഗളൂരില്‍ ചെന്ന് കണ്ടിരുന്നുവെന്ന് വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാര്‍. കുഞ്ഞാലിക്കുട്ടിയും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കവെ നന്ദകുമാര്‍ പറഞ്ഞു. തനിക്ക് ജസ്റ്റീസുമാരമായുള്ള ബന്ധത്തെക്കുറിച്ചും വി എസ് അച്യുതാനന്ദനുമായുള്ള ബന്ധത്തെക്കുറിച്ചും ലാവലിന്‍ കേസിലെ ഇടപെടലിനെക്കുറിച്ചുമെല്ലാം നന്ദകുമാര്‍ പോയന്റ് ബ്ലാങ്കില്‍ മനസു തുറക്കുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.

കുഞ്ഞാലിക്കുട്ടിയെ എനിക്ക് നേരിട്ട് പരിചയമില്ല. ജസ്റ്റീസുമായുള്ളകൂടിക്കാഴ്ചയ്ക്കായി അദ്ദേഹം ബാഗളൂരില്‍ എത്തിപ്പെടുകയായിരുന്നു ജസ്റ്റീസ് സുഭാഷണ്‍ റെഡ്ഡിയെ കണ്ട് കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞു. അപ്പോള്‍ തന്നെ ചീഫ് ജസ്റ്റീസ് നിഷേധിച്ചു വിടുകയും ചെയ്തു. അതിനപ്പുറത്തേക്ക് വേറെ ഒന്നും നടന്നിട്ടില്ല. തനിക്ക് മുന്‍ പരിചയമുള്ള ചീഫ് ജസ്റ്റീസിന്റെ സുഹൃത്തുക്കളെ കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്ന വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി ബന്ധപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു അവിടെ തന്റെ റോള്‍. അല്ലാതെ ഒരു ജഡ്ജിയെയും സ്വാധീനിച്ചിട്ടില്ല.

എസ്എന്‍സി ലാവലിന്‍ കേസില്‍ തന്നെ ബന്ധപ്പെട്ടിരുന്ന ആള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. ഇത് നുണയാണെങ്കില്‍ എന്തുകൊണ്ട് താനിത് പറഞ്ഞിട്ട് രണ്ടു ദിവസമായിട്ടും പിണറായിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ നിഷേധിക്കുന്നില്ല. വി എസിനോട് എനിക്ക് ആരാധനയില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ എനിക്ക് വിഎസിനെ പരിചയമില്ല. മുഖ്യന്ത്രിയായശേഷമാണ് അദ്ദേഹത്തെ കണ്ടത്.

വിഎസിന്റെ മകന്‍ അരുണ്‍കുമാറുമായി ഇതുവരെ യാതൊരു ആശയവിനമിയവും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റിലയന്‍സിനുവേണ്ടി വി എസിനെകണ്ടിരുന്നു. സാങ്കേതിക കാര്യങ്ങള്‍ക്കായല്ല രാഷ്ട്രീയപരമായ എന്തെങ്കിലും എതിര്‍പ്പുണ്ടയാല്‍ അത് മറികടക്കാന്‍ രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കു എന്നതായിരുന്നു റിലയന്‍സിനുവേണ്ടി ഞാന്‍ ചെയ്ത ജോലി. എന്റെ നാട്ടുകാരനാണ് വി എസ്. അദ്ദേഹത്തിന്റെ പിഎയെ ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതും കൂടിക്കാഴ്ച നടത്തിയതും.

എസ്എന്‍സി ലാവലിന്‍ കേസ് സിബിഐയ്ക്ക് വിടാന്‍ ഉത്തരവിട്ട കേരളാ ചീഫ് ജസ്റ്റീസ് ആയിരുന്ന വി കെ ബാലിയെ അറിയാം. വി കെ ബാലിയുടെ മകന്‍ പുനീത് ബാലി എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. അങ്ങനെയാണ് ബാലിയുമായി സൗഹൃദമുണ്ടായത്. ചീഫ് ജസ്റ്റീസിന്റെ മകന്‍ അഭിഭാഷകനാണ്. ചില കേസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ബാലിയുടെ മകനെ പരിചയപ്പെട്ടത്. ജസ്റ്റീസ് സിറിയക് ജോസഫിന്റെ സ്റ്റാഫായിരുന്ന തോമസ് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ഔട്ട് ഹൗസിലായിരുന്നു ദില്ലിയിലെത്തിയപ്പോള്‍ ഞന്‍ താമസിച്ചിരുന്നത്. അങ്ങനെയാണ് സിറിയക് ജോസഫിനെ പരിചയം.

അല്‍പ ബുദ്ധിയും അധിക ഭാഗ്യവുമുള്ള ആള്‍ക്ക് എവിടെയും എത്തിപ്പെടാമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. വളരെ ചുരുക്കം ആസ്തിയേ എനിക്കുള്ളൂ. അത് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിനാല്‍ അതിനെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. വിദേശ കോര്‍പറേറ്റകളിലേക്ക് കൂറുമാറുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്നും നന്ദകുമാര്‍ പറഞ്ഞു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES