സ്കൂള്‍ അത് ലറ്റിക് മീറ്റ്: കേരളത്തിന് സ്വര്‍ണക്കുതിപ്പ്

 


ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ കേരളത്തിന് സ്വര്‍ണ്ണക്കുതിപ്പ്. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ വിഭാഗത്തില്‍ പി.യു ചിത്ര, ജൂനിയര്‍ 3,000 മീറ്ററില്‍ മുഹമ്മദ് അഫ്സല്‍ എന്നിവര്‍ സ്വര്‍ണം നേടി. 3,000 മീറ്ററില്‍ കെ.കെ. വിദ്യയും ഷോട്ട്പുട്ടില്‍ അഭിലാഷും വെങ്കലം നേടി.

12 പോയിന്റോടെ കേരളമാണ് മുന്നില്‍. എട്ടു പോയിന്റോടെ ദില്ലി രണ്ടാം സ്ഥാനത്തും അഞ്ച് പോയിന്റോടെ ചത്തിസ്ഗഢ് മൂന്നാം സ്ഥാനത്തുമുണ്ട്. മീറ്റിലെ ആദ്യ സര്‍ണം ചത്തിസ്ഗഢിനാണ്. വിമല പട്ടേലാണ് സുവര്‍ണ കുതിപ്പിന് തുടക്കമിട്ടത്.

പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പി.യു ചിത്ര. ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വെങ്കലം നേടിയ വിദ്യ. പാലക്കാട് പറളി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അഫ്സല്‍.

തന്റെ സുവര്‍ണ്ണ നേട്ടം സ്കൂളിലെ കായികാധ്യാപകന് സമര്‍പ്പിക്കുന്നതായി ചിത്ര പറഞ്ഞു. കൊടും തണുപ്പ് കാരണം തുടക്കത്തില്‍ ഇത്തിരി പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അത് മറികടക്കാനായെന്നും ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുഹമ്മദ് അഫ്സലും നേട്ടം സ്വന്തം അധ്യാപകനാണ് സമര്‍പ്പിച്ചത്. തണുപ്പ് ഇത്തിരി പ്രശ്ന്മുണ്ടാക്കിയതായും അഫ്സല്‍ ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു.

3,000 മീറ്ററില്‍ കേരളത്തിന്റെ പി.ആര്‍ രാഹുലും മല്‍സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല.

ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ പതിനഞ്ച് തവണ കേരളം ചാമ്പ്യന്മാരായിട്ടുണ്ട്. ലുധിയാനയില്‍ കഴിഞ്ഞതവണ 29 സ്വര്‍ണവും 25 വെള്ളിയും 15 വെങ്കലവും കേരളം നേടി. ഇറ്റാവയിലും വിജയം ആവര്‍ത്തികാനാവുമെന്നാണ് കേരള ടീമിന്റെ പ്രതീക്ഷ.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES