ദില്ലി: ഡീസല്‍ വില വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ റെയില്‍ വെ ഡീസല്‍ എന്‍ജിനുകള്‍ മാറ്റുന്നു. പ്രകൃതി വാതകം ഉപയോഗിച്ച് ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍ വെയുടെ തീരുമാനം. ഇതുസംബന്ധിച്ച പദ്ധതി ബജറ്റിലൂടെ പ്രഖ്യാപിക്കും. 4000 ഡീസല്‍ എന്‍ജിനുകളാണ് നിലവില്‍ ഇന്ത്യന്‍ റെയില്‍ വെ ഉപയോഗിക്കുന്നത്. ഒരു വര്‍ഷം ഒരു ട്രെയിന് ശരാശരി 4 കോടി രൂപയുടെ ഡീസലാണ് ഉപയോഗിക്കുക.
ഇത്തരത്തില്‍ 40,000 കോടി രൂപയാണ് ഡീസലിന് വേണ്ടി റെയില്‍ വെ ഓരോ വര്‍ഷവും ചിലവാക്കുന്നത്. 36 വര്‍ഷമാണ് ഒരു ഡീസല്‍ എഞ്ചിന്റെ കാലാവധി. ഇത്ര വര്‍ഷം കൊണ്ട് 144 കോടി രൂപയുടെ ഡീസല്‍ ഓരോ എന്‍ജിനും ഉപയോഗിക്കുമെന്നാണ് കണക്ക്. ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം പ്രകൃതി വാതക എന്‍ജിനിലേക്ക് മാറിയാല്‍ 144 കോടി രൂപയില്‍ 50 രൂപ ലാഭിക്കാനാകുമെന്നാണ് റെയില്‍ വെ പ്രതീക്ഷിക്കുന്നത്.
മാത്രമല്ല, ഡീസല്‍ മൂലം ഉണ്ടാകുന്ന മലിനീകരണം തടയാനും സാധിക്കും. നിലവില്‍ 25,000 കോടി രൂപയുടെ നഷ്ടമാണ് യാത്രാസര്‍ വീസിലൂടെ മാത്രം റെയില്‍ വെ നേരിടുന്നത്. ഇത് പരിഹരിക്കാന്‍ അടുത്ത കാലത്ത് ചാര്‍ജ് വര്‍ദ്ധന ഏര്പ്പെടുത്തി 6600 കോടി രൂപയുടെ കുറവ് നഷ്ടത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചു.
എന്നാല്‍ ഡീസലിന്റെ സബ്സിഡി ഇല്ലാതായതോടെ ചാര്‍ജ്ജ് വര്‍ദ്ധനയിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച തുകയില്‍ 40 ശതമാനം തുക കുറയുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് ഡീസലിന് പകരം എന്‍ജിനുകള്‍ ഓടിക്കാന്‍ ബദല്‍ സംവിധാനം എന്ന നിലയില്‍ പ്രകൃതി വാതകത്തിലേക്ക് റെയില്‍ വെ കടക്കുന്നത്. വരുന്ന റെയില്‍വെ ബജ്റ്റിലൂടെ ഇതുസംബന്ധിച്ച പദ്ധതി പ്രഖ്യാപിക്കാനാണ് റെയില്‍വെ മന്ത്രാലയത്തിന്റെ ആലോചന.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home