ഓഹരിവിപണിയില്‍ ചെറിയ നേട്ടം

 

കൊച്ചി: ഓഹരിവിപണിയില്‍ ചെറിയ നേട്ടം. സെന്‍സെക്സ് 14 പോയിന്റ് കൂടി 20005 ല്‍ അവസാനിച്ചു. നിഫ്ടി ആറു പോയിന്റ് കൂടി 6056 ല്‍ അവസാനിച്ചു. റിലയന്‍സും ഒ.എന്‍.ജിസിയും മുന്നേറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5.87 ശതമാനം പലിശയ്ക്ക് പെര്‍പ്പെച്ച്വല്‍ ബോണ്ട് നല്‍കി 4300 കോടി രൂപ സമാഹരിച്ചു. ലോകത്താദ്യമായാണ് ആറു ശതമാനത്തിലും താഴെ പലിശക്ക് പണം ഏതെങ്കിലും കമ്പനിക്ക് ബോണ്ടിനു പകരമായി ലഭിക്കുന്നത്.

ടൈറ്റാന്‍ മൂന്നാം പാദത്തില്‍ 24 ശതമാനം നേട്ടത്തോടെ 204 കോടിയുടെ ലാഭമുണ്ടാക്കി. ഇതിന്‍റെ പിന്‍ബലത്തില്‍ ടൈറ്റാന്‍ ആറു രൂപ കൂടി 275 ലേക്കെത്തി. ക്രോംപ്ടണ്‍ ഗ്രീവ്സ് മൂന്നാം പാദത്തില്‍ 189 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് 100 രൂപയിലും താഴേക്കു ഇടിഞ്ഞു. എന്നാല്‍, ഓഹരി പിന്നീട് തിരികെ 105 ലേക്കെത്തി.

ഗ്ളെന്‍മാര്‍ക്ക് ഫാര്‍മ 213 കോടിയുടെ ഗംഭീര പ്രവര്‍ത്തനഫലം കാണിച്ചെങ്കിലും അഞ്ചു രൂപ കുറഞ്ഞ് 495 ലാണ് ക്ളോസ് ചെയ്തത്. എച്ച്.ഡി.എഫ്.സി ബാങ്ക് വാഹനവായ്പ കാല്‍ ശതമാനം കുറച്ചു. കേരളത്തിലും ശാഖകളുള്ള ഏഞ്ചല്‍ ബ്രോക്കിങിനെ പുതിയ പദ്ധതികള്‍ എടുക്കുന്നതില്‍ നിന്നും സെബി രണ്ടാഴ്ചത്തേക്ക് വിലക്കി.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES