സുരക്ഷാ ഭീഷണി: റുഷ്ദിയുടെ കൊല്‍ക്കത്താ സന്ദര്‍ശനം റദ്ദാക്കി

കൊല്‍ക്കത്ത: പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കി. ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റുഷ്ദിയുടെ സന്ദര്‍ശനം റദ്ദാക്കിയത്. റുഷ്ദിയുടെ പ്രശസ്ത നോവല്‍ 'മിഡ്നൈറ്റ്സ് ചില്‍ഡ്രനെ' ആധാരമാക്കി അതേ പേരില്‍ പ്രമുഖ സംവിധായിക ദീപാ മേത്ത സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ചടങ്ങാണ് മാറ്റിവെച്ചത്.

ദീപാ മേത്ത, നടന്‍ രാഹുല്‍ ബോസ് എന്നിവര്‍ക്കൊപ്പമാണ് കൊല്‍ക്കത്തയില്‍ റുഷ്ദിയുടെ ചടങ്ങ് ആസൂത്രണം ചെയ്തിരുന്നത്. ഒരു സാഹിത്യ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ടായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സാത്താനിക് വേഴ്സസിന്റെ കര്‍ത്താവായ റുഷ്ദിയെ നഗരത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടന്നു. മുംബൈയില്‍നിന്ന് എത്തുന്ന റുഷ്ദിയെ തടയുന്നതിന് ഇവരില്‍ ചിലര്‍ വിമാനത്താവളത്തിന് പുറത്തു കാത്തു നിന്നിരുന്നു. ഇതിനിടെയാണ്, സന്ദര്‍ശനം റദ്ദാക്കിയത്.

റുഷ്ദിയെ പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് കൊല്‍ക്കത്ത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രശ്ന സാധ്യത മുന്‍കൂട്ടിക്കണ്ട് സംഘാടകരായ ചലച്ചിത്ര നിര്‍മാതാക്കള്‍ പരിപാടി റദ്ദാക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES