കൊച്ചി: വ്യാഴാഴ്ച വ്യാപാരം നിര്‍ത്തുമ്പോള്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 110 പോയിന്‍റ് നഷ്ടത്തില്‍ 19895ലേക്ക് എത്തി. നിഫ്ടി 21 പോയിന്‍റ് കുറഞ്ഞ് 6035ല്‍ എത്തി. എത്തിഹാദുമായുള്ള കരാര്‍ വെള്ളിയാഴ്ച ഒപ്പിട്ടേക്കുമെന്ന പ്രതീക്ഷയില്‍ ജെറ്റ് 620 ലേക്ക് ഉയര്‍ന്നു. മികച്ച പ്രവര്‍ത്തനഫലത്തിന്‍റെ പിന്‍ബലത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും യൂണിയന്‍ ബാങ്കും മുന്നേറി. പി.എന്‍.ബി 78 രൂപ കൂടി 912 ലെത്തിയപ്പോള്‍ യൂണിയന്‍ ബാങ്ക് 14 രൂപ കൂടി 255ല്‍ എത്തി.
ഐ.സി.ഐ.സിഐ ബാങ്ക് 2250 കോടിയുടെ ലാഭം നേടിയെങ്കിലും വിപണിയില്‍ 23 രൂപ കുറഞ്ഞ് 1190 ലാണ് അവസാനിച്ചത്. ഓയില്‍ ഇന്ത്യ പത്തു ശതമാനം ഓഹരിവിറ്റഴിക്കലിനായി 510 രൂപ ഓഹരിക്ക് വില നിശ്ചയിച്ചു. വിപണിയില്‍ ഓയില്‍ ഇന്ത്യ 540 രൂപയിലാണ് ക്ളോസ് ചെയ്തത്. മഹീന്ദ്ര സത്യം മൂന്നാം പാദത്തില്‍ 80 കോടിയുടെ ലാഭം നേടി. കഴിഞ്ഞ പാദത്തില്‍ 278 കോടിയായിരുന്നു ലാഭം.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home