ഇറ്റാവ: 58-മത് ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന്‍റെ തേരോട്ടം. പതിനാറാം കിരീടം ഉറപ്പിച്ച കേരളത്തിന്‍റെ സ്വര്‍ണനേട്ടം 31 ആയി. ഇതോടെ ലുധിയാനയില്‍ കുറിച്ച 29 സ്വര്‍ണം എന്ന നേട്ടമാണ് ഇറ്റാവയില്‍ കേരളത്തിന്‍റെ ചുണക്കുട്ടികള്‍ തിരുത്തിക്കുറിച്ചത്.
അവസാനദിവസമായ ഇന്ന് സുവര്‍ണതാരം പി യു ചിത്ര ക്രോസ് കണ്‍ട്രിയില്‍ നേടിയ സ്വര്‍ണത്തോടെയാണ് കേരളം കുതിപ്പ് തുടങ്ങിയത്. തുടര്‍ന്ന് ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്‍ റെക്കോര്‍ഡോടെയും സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജെസി ജോസഫും സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷഹര്‍ബാന സിദ്ദിഖാണ് കേരളത്തിനു വേണ്ടി മുപ്പതാം സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് ഷര്‍സാദും കേരളത്തിനായി പൊന്നണിഞ്ഞു.
അതേസമയം സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സുവര്‍ണ പ്രതീക്ഷയുമായി ഗ്രൌണ്ടില്‍ ഇറങ്ങിയ ലിജോ മാണിയുടെ നേട്ടം വെള്ളിയില്‍ ഒതുങ്ങി.
ഇത്തവണത്തെ മീറ്റില്‍ സമാനതകളില്ലാത്ത പ്രകടനമാണ് പി യു ചിത്ര കാഴ്ചവെച്ചത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍, 3000 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയിലും ചിത്ര ഒന്നാമതെത്തിയിരുന്നു. ഇതില്‍ 1500 മീറ്ററില്‍ ദേശീയ റിക്കാര്‍ഡോടെയാണു ചിത്ര സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലും ചിത്ര നാലു സ്വര്‍ണം നേടിയിരുന്നു.
ഇന്നത്ത സ്വര്‍ണത്തോടെ മുഹമ്മദ് അഫ്സല്‍ മീറ്റില്‍ ഡബിള്‍ തികച്ചു. 800 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്നാണ് അഫ്‌സല്‍ സ്വര്‍ണം നേടിയത്. നേരത്തെ 3000 മീറ്ററിലും അഫ്സല്‍ സ്വര്‍ണം നേടിയിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home