പീഡനം: തെളിവായി ഇരയുടെ മൊഴി മതി- കോടതി

ദില്ലി: ലൈംഗിക അതിക്രമ കേസുകളില്‍ പെണ്‍കുട്ടിയുടെ മൊഴി മാത്രം തെളിവായി സ്വീകരിക്കാമെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. എല്ലാ തെളിവുകളും പ്രതിക്കനുകൂലമാണെങ്കിലും ഇരയുടെ മൊഴി മാത്രം മതി കുറ്റക്കാരനെ ശിക്ഷിക്കാനെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ദിനേശ് സാഹ്നി എന്നയാള്‍ക്ക് കീഴ്കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച കേസില്‍ അപ്പീല്‍ തള്ളികൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 15 സാക്ഷികളും പ്രതിക്കാനുകൂലമായാണ് മൊഴി നല്‍കിയത്. ബലാത്സംഗം നടന്നിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും മൊഴി നല്‍കിയിരുന്നു.

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില പൊരുത്തമില്ലായ്മയുണ്ടെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മൊഴിയില്‍ ഒരു വൈരുദ്ധ്യവുമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതി പ്രായപൂര്‍യാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തില്ലെന്ന്  തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരയുടെ മൊഴിയിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും വൈരുദ്ധ്യമില്ല.  മാത്രമല്ല പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടി പ്രോസിക്യൂഷനുമായി പൂര്‍ണ്ണമായും സഹകരിച്ചു. കുറ്റവാളിയെ കുട്ടി തിരിച്ചറിയുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി മാത്രം മതി പ്രതിയെ ശിക്ഷിക്കാനെന്നും വ്യക്തമാക്കിയ കോടതി പ്രതിയുടെ അപ്പീല്‍ തള്ളുകയായിരുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES