കാര്‍ഗില്‍ രാപ്പാര്‍ക്കല്‍: മുഷറഫിനെ പ്രശംസിച്ച് ജന. വി.കെ സിങ്

 

ഈ സംഭവം സൈനിക കമാന്‍ഡര്‍ എന്ന നിലയില്‍ മുഷറഫിന്റെ ധീരതയാണ് കാണിക്കുന്നതെന്ന് ജനറല്‍ വി.കെ സിങ് പറഞ്ഞു. അപകടമാണ് കാത്തിരിക്കുന്നത് എന്ന പൂര്‍ണ ബോധ്യത്തിലാണ് മുഷറഫ് ഇത്തരമാരു സാഹസികതക്ക് തയ്യാറായത്. ഇത് മുഷറഫിന്റെ ധീരതയും നമ്മുടെ വീഴ്ചയുമാണ്.


   

   

ഇസ്ലാമബാദ്: കാര്‍ഗില്‍ യുദ്ധത്തിന് ആഴ്ചകള്‍ക്കു മുമ്പ് ഇന്ത്യന്‍ മണ്ണില്‍ രാപ്പാര്‍ത്ത സംഭവതതില്‍ മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെ പ്രശംസിച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് രംഗത്ത്. മുന്‍ പാക് സൈനികോദ്യോഗസ്ഥന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വി.കെ സിങ് രംഗത്തു വന്നത്. ഈ സംഭവം സൈനിക കമാന്‍ഡര്‍ എന്ന നിലയില്‍ മുഷറഫിന്റെ ധീരതയാണ് കാണിക്കുന്നതെന്ന് ജനറല്‍ വി.കെ സിങ് പറഞ്ഞു. അപകടമാണ് കാത്തിരിക്കുന്നത് എന്ന പൂര്‍ണ ബോധ്യത്തിലാണ് മുഷറഫ് ഇത്തരമാരു സാഹസികതക്ക് തയ്യാറായത്. ഇത് മുഷറഫിന്റെ ധീരതയും നമ്മുടെ വീഴ്ചയുമാണ്. മുഷറഫിനെ ഇന്ത്യന്‍ മണ്ണില്‍ കടക്കുന്നതില്‍നിന്ന് തടയാന്‍ കഴിയാത്തത് നമ്മുടെ സൈന്യത്തിന്റെ പരാജയമാണ്-സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തിന് തൊട്ടുമുമ്പ് മുഷറഫ് ഹെലികോപ്റ്ററില്‍ നിയന്ത്രണ രേഖ മുറിച്ച് കടന്ന് അതിര്‍ത്തിയില്‍നിന്ന് 11 കിലോ മീറ്റര്‍ അകലെ ഇന്ത്യന്‍ മണ്ണില്‍ ഒരു രാത്രി തങ്ങിയതായാണ് മുഷറഫിന്റെ വലംകൈയായിരുന്ന ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ കേണല്‍ അഷ്ഫാഖ് ഹുസൈന്‍ ഒരു ചാനല്‍ പരിപാടിയില്‍ വെളിപ്പെടുത്തിയത്. 2008ല്‍ താന്‍ എഴുതിയ 'വിറ്റ്നസ് റ്റു ബ്ലണ്ടര്‍: കാര്‍ഗില്‍ സ്റ്റോറി അണ്‍ഫോള്‍ഡ്സ്' എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് കേണല്‍ അഷ്ഫാഖ് വിശദാംശങ്ങളോടെ ആവര്‍ത്തിച്ചത്.

 

 

 


അതിര്‍ത്തി കടക്കല്‍
കരസേനാ മേധാവിയായിരുന്നപ്പോഴാണ് ജനറല്‍ മുഷറഫ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതെന്ന് പുസ്തകം വിശദീകരിക്കുന്നു. 1999 മാര്‍ച്ച് 28നായിരുന്നു അത്. അന്നത്തെ 80 ബ്രിഗേഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ മസൂദ് അസ്ലം, സൈനിക കമാന്‍ഡര്‍ കേണല്‍ അംജദ് ഷാബിര്‍ തുടങ്ങിയവരും മുഷറഫിനൊപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ അധീനതയിലുള്ള സിഖ്രിയ മുസ്തകര്‍ എന്ന സ്ഥലത്ത് രാത്രി തങ്ങിയ ശേഷം പിറ്റേന്നാണ് മുഷറഫ് മടങ്ങിയത്.

മുഷറഫിന്റെ നേതൃത്വത്തില്‍ നാല് പാക് ജനറല്‍മാരാണ് കാര്‍ഗില്‍ കടന്നുകയറ്റം ആസൂത്രണം ചെയ്തതെന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് ജനറല്‍ ഷാഹിദ് അസീസിന്റെ പരാര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചാനല്‍ നടത്തിയ ടോക്ഷോയിലാണ് കേണല്‍ അഷ്ഫാഖ് ഇക്കാര്യം ആവര്‍ത്തിച്ചത്.

 

 


   


കാര്‍ഗില്‍ പദ്ധതി
1989 ഡിസംബര്‍ 18ന് പാക് സൈന്യമാണ് കാര്‍ഗിലില്‍ അതിര്‍ത്തി കടന്നുകയറ്റം ആദ്യമായി നടത്തിയതെന്നും കേണല്‍ അഷ്ഫാഖ് പറഞ്ഞു. പാക് ക്യാപ്റ്റന്‍മാരായ നദീമും അലിയും ഹവില്‍ദാര്‍ ലാലിക് ജാനുമാണ് സൈനിക നിരീക്ഷണത്തിന്റെ പേരില്‍ ആദ്യം കടന്നുകയറ്റം നടത്തിയത്. ഇക്കാര്യം അവര്‍ ആരോടും തുറന്നു പറഞ്ഞിരുന്നില്ല. നിരീക്ഷണത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും ആരോടും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ്, നിരവധി സൈനിക യൂനിറ്റുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. കൂടുതല്‍ കൂടുതല്‍ ഉള്ളിലേക്ക് പോവാന്‍ ഇവര്‍ മല്‍സരിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട

വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജാവേദ് ഹസനായിരുന്നു കാര്‍ഗില്‍ കൈയേറ്റ പദ്ധതിയുടെ സൂത്രധാരന്‍. അന്നത്തെ റാവല്‍പിണ്ടി കമാന്‍ഡര്‍ ലഫ്. ജനറല്‍ മഹമൂദ് അഹമ്മദ്, സൈനിക മേധാവിയായിരുന്ന ലഫ്. ജനറല്‍ മുഹമ്മദ് അസീസ്, മുഷറഫ് എന്നിവരുടെ മുന്നിലാണ് ജാവേദ് ഹസന്‍ തന്റെ പദ്ധതി അവതരിപ്പിച്ചത്. ഇതിനു ശേഷം മെയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു. തൊട്ടടുത്ത മാസമാണ് മുഷറഫ് ഇന്ത്യന്‍ മണ്ണില്‍ രാപ്പാര്‍ത്തത്^അഷ്ഫാഖ് പറഞ്ഞു.

കാര്‍ഗില്‍ ഓപ്പറേഷനില്‍ പങ്കെടുത്ത സൈനിക ഉദ്യോഗസ്ഥരുമായും മറ്റും അഭിമുഖങ്ങള്‍ നടത്തിയും രേഖകള്‍ പരിശോധിച്ചുമാണ് കേണല്‍ അഷ്ഫാഖ് പുസ്തകം തയ്യാറാക്കിയത്.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES