മന്ത്രി അനൂപ് ജേക്കബിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം

തൃശൂര്‍: സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. രജിസ്ട്രേഷന്‍ വകുപ്പില്‍ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജൂണ്‍ ഒന്നിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നേതാവ് ബേബിച്ചന്‍ മുക്കാടന്‍ ആണ് പരാതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

തൃക്കാക്കര സബ് രജിസ്ട്രാര്‍ ആയിരുന്ന ശ്രീകല ആധാരങ്ങളില്‍ വില കുറച്ചു കാട്ടി രജിസ്ട്രേഷന്‍ നടത്തിയതിലൂടെ സര്‍ക്കാരിന് ഒരു കോടി രൂപയോളം നഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ മന്ത്രി ഇടപെട്ട് ശ്രീകലയ്ക്ക് പ്രമോഷന്‍ നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനെ എതിര്‍ത്ത രജിസ്ട്രേഷന്‍ ഐ ജി വിവേകാനന്ദനെ ഇല്ലാത്ത ഒരു തസ്തിക സൃഷ്ടിച്ച് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റിയെന്നും പരാതിയുണ്ട്. നേരത്തെ ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ പരാതിയില്‍ അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES