തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടിചോറിനെ മോഷണം നടത്തിയ വീട്ടില്‍കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മാപ്പാക്കണമെന്നും തെളിവെടുപ്പിനിടെ വീട്ടുമ വേണുഗാപോല്‍ നായരോട് ബണ്ടി പറഞ്ഞു. രാവിലെയാണ് ബണ്ടിചോറിനെ മുട്ടടയിലെ വീട്ടില്‍കൊണ്ടുവന്ന് തെളിവെടുത്തത്. മോഷണം നടത്താനായി രണ്ടു പ്രാവശ്യം വീട്ടിനുള്ളില്‍ കയറിയെന്ന് ബണ്ടി മൊഴി നല്‍കിയിട്ടുണ്ട്. മോഷണം നടത്തിയ ദിവസം ധരിച്ചിരുന്ന അതേ വേഷത്തിലാണ് തെളിവെടുപ്പിനായി ബണ്ടിചോറിനെ കൊണ്ടുവന്നത്. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയുമായി ബണ്ടിയെ വളഞ്ഞു. അപ്പോള്‍ പുഞ്ചിരിയോടെയാണ് ബണ്ടി അവിടെ നിന്നത്.
മോഷണം നടത്തിയതിനെക്കുറിച്ച് ബണ്ടി പറഞ്ഞത് ഇപ്രകാരമാണ്. മതിലിനോട് ചേര്‍ന്ന വാതില്‍ തുറന്ന് അകത്തു കടക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. അപ്പോള്‍ നിരീക്ഷണ ക്യാമറ കണ്ടു. പിന്നീട് മതില്‍ ചാടികടന്നു. മുന്നിലുള്ള ജനാല ചില്ല തകര്‍ത്തു അകത്തു കയറാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം ഫലിച്ചില്ല. വീടിന്‍റെ ഒരു വശത്തുള്ള ജനാലചില്ല് തകര്‍ത്ത് അകത്തു കടന്നു. കാറിന്‍റെയും ഗേറ്റിന്‍റെ റിമോര്‍ട്ട് ഹാളിലുണ്ടായിരുന്നു. ഇതുമെടുത്ത് വീട്ടിനുള്ളിലേക്ക് കയറി. അകത്തുള്ള മുറിയില്‍ വയസ്സായ ഒരു സ്ത്രീ ഉണര്‍ന്നിരിക്കുന്നത് കണ്ടു. സ്ത്രീ ശ്രദ്ധയിച്ചുവെന്ന് സംശയതോന്നിയപ്പോള്‍ പുറത്തു കടന്നു. ഗേറ്റ് തുറന്ന് കാറുമായി മരപ്പാലം വരെ വന്നു. പൊലീസിനെ വിവരമറിച്ചുവെന്നായിരുന്നു സംശയം. അരമണിക്കൂറിനുശേഷം വീണ്ടും മോഷണം നടത്തിയ വീട്ടിന്‍റെ സമീപത്തെത്തി. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് മോഷിക്കുകയായിരുന്നു ലക്ഷ്യം. വീട്ടിനുള്ളില്‍ പരധിയെങ്കിലും കണ്‍ട്രോള്‍റൂം കണ്ടെത്തിയിട്ടില്ല. പിന്നീടാണ് ബാഗും രണ്ടു മൊബൈല്‍ഫോണുമായി കടന്നതെന്ന് ബണ്ടി പൊലീസിനോട് പറഞ്ഞു. സിസിടിവിയില്‍ കണ്ട ദൃശ്യങ്ങള്‍പോലെയാണ് നടന്ന കാര്യങ്ങള്‍ ബണ്ടി വിവരിച്ചത്.
തെളിവെടുപ്പിന് ശേഷം ബണ്ടിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോഷണത്തിനുശേഷം മധുരയില്‍ ബണ്ടി ഒരു ദിവസം താമസിച്ചിട്ടുണ്ട്. നാളെ ഇവിടെകൊണ്ടുപോയി തെളിവെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home