എയ്ഡഡ് പദവിക്കായി വാശിയില്ലെന്ന് ലീഗ്

കോഴിക്കോട്: മലബാറിലെ 33 സ്കൂളുകളുടെ എയ്ഡഡ് പദവി പ്രശ്നത്തില്‍ വാശി പിടിക്കാനില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. അധ്യാപകരുടെ സേവനവേതന വ്യവസ്ഥകള്‍ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഇ ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു. സുര്യനെല്ലി, എന്‍ എസ് എസ് വിവാദങ്ങളില്‍ ഇടപെടാന്‍ ലീഗില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സഹകരണ മേഖലയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ലീഗിന്റെ വനിതാ സംഘത്തെ രംഗത്തു കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.

മലബാറിലെ 33 അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന് ഏറെക്കാലമായി ലീഗ് ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം മന്ത്രിസഭയും കെപിസിസിയും തള്ളിക്കളഞ്ഞിരുന്നു. പകരം ഈ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് മികച്ച സേവനവേതന വ്യവസ്ഥകള്‍ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ കടുംപിടിത്തം വേണ്ടെന്ന് ലീഗ് യോഗത്തില്‍ തീരുമാനമായത്. സംഘടനാ സംവിധാനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രവര്‍ത്തക ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES