കേരളം ഭ്രൂണഹത്യകളുടെ നാടായി മാറുന്നു

കൊച്ചി: ആരോഗ്യ രംഗത്ത് ബഹുദൂരം മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം ഭ്രൂണഹത്യകളുടെ സ്വന്തം നാടായി മാറുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ഭ്രൂണഹത്യകളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടന്നത്. ഇന്ത്യയിലൊട്ടാകെ 25 ലക്ഷത്തിലേറെ ഗര്‍ഭസ്ഥ ശിശുക്കളെയും ഇല്ലാതാക്കി.

കഴിഞ്ഞ വര്‍ഷം ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നടന്ന ഭ്രൂണഹത്യകളുടെ എണ്ണം 9198 ആണ്. 2011ല്‍ 5695ഉം തലേ വര്‍ഷം 6543ഉം ആയിരുന്നിടത്താണ് 2012ല്‍ 9198 ആയി വര്‍ദ്ധിച്ചത്. 2012ല്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ രേഖകള്‍ ഇത് വ്യക്തമാക്കുന്നു. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണ്. സ്വകാര്യ ആശുപത്രികളില്‍ നിയമപ്രകാരവും അല്ലാതെയും നടക്കുന്നവ കൂടി കണക്കിലെടുത്താല്‍ കിട്ടുന്ന വിവരങ്ങള്‍ ഇതിലും എത്രയോ ഇരട്ടിയാണ്.

ദേശീയതലത്തില്‍ നടന്ന ഭ്രൂണഹത്യകളുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്. 2012ല്‍ ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപത്തിയൊന്‍പതിനായിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്‍പത്. 2007ല്‍ ഇത് പതിനെട്ട് ലക്ഷത്തി തൊണ്ണൂറ്റയ്യായിരത്തി എഴുന്നൂറ്റി ഇരുപത്തിയൊന്നായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ഭ്രൂണഹത്യകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ആറു ലക്ഷത്തിലേറെയാണ്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES