ചാംപ്യന്‍സ് ലീഗ് ട്വന്‍റി20യില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 99 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ടീമായ ടൈറ്റന്‍സിനെ കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ അഞ്ചിന് 188 റണ്‍സ് നേടി. വിജയം ലക്ഷ്യമിട്ട് ബാറ്റുചെയ്ത ടൈറ്റന്‍സിനെ 16.4 ഓവറില്‍ 89 റണ്‍സിന് എറിഞ്ഞിട്ടാണ് കൊല്‍ക്കത്ത ടീം വിജയം ആഘോഷിച്ചത്. നാലു വിക്കറ്റെടുത്ത ബാലാജിയും രണ്ടു വിക്കറ്റു വീതമെടുത്ത അബ്ദുള്ള, മനോജ് തിവാരി എന്നിവരുടെ മികച്ച ബൗളിങ്ങാണ് ടൈറ്റന്‍സ് ബാറ്റിങിനെ തകര്‍ത്തത്. നേരത്തെ കൊല്‍ക്കത്ത ഇന്നിങ്ങ്സില്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ദേബബ്രത ദാസാണ് മാന്‍ ഓഫ് ദ മാച്ച്. വെറും 19 പന്തില്‍ നിന്ന് ആറു ബൗണ്ടറിയും രണ്ടു സിക്സറും ഉള്‍പ്പടെ 43 റണ്‍സെടുത്ത ദേബബ്രത ദാസിന്‍റെ ബാറ്റിങ്ങാണ് നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. കൊല്‍ക്കത്ത ടീമിന് വേണ്ടി നായകന്‍ ഗൗതം ഗംഭീര്‍ 44 റണ്‍സെടുത്തു.
എന്നാല്‍ നേരത്തെ രണ്ടു മല്‍സരങ്ങള്‍ തോല്‍ക്കുകയും ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തതിനാല്‍ ഐപിഎല്‍ ജേതാക്കളായ നൈറ്റ് റൈഡേഴ്സ് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. അതേസമയം നൈറ്റ് റൈഡേഴ്സിന്‍റെ വിജയം മറ്റൊരു ഇന്ത്യന്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ സെമി പ്രവേശനം അനായസമാക്കിയിട്ടുണ്ട്.
Kolkata knight Riders beat Titans by 99 runs
Malayalam Latest News Current news malayalam Asianet news Malayalam sports news Champions league T20 Kolkata knight Riders
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home