സാക്ഷി നിലപാട് മാറ്റി; പി ജെ കുര്യന്‍റെ വാദം പൊളിയുന്നു

Asianet News Exclusive - കൊച്ചി: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന് അനുകൂലമായി മൊഴി നല്‍കിയ ബി ജെ പി നേതാവ് രാജന്‍ മൂലവീട്ടില്‍ നിലപാട് മാറ്റി. സംഭവദിവസം തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടില്‍വെച്ച് അഞ്ചുമണിക്കാണ് പി ജെ കുര്യനെ കണ്ടതെന്നാണ് രാജന്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നേരത്തെ, കുര്യനെ കണ്ടത് രാത്രി ഏഴ് മണിക്കാണെന്ന് സൂര്യനെല്ലിക്കേസ് അന്വേഷണ സംഘത്തിന് രാജന്‍ മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും സുപ്രീംകോടതിയും പി ജെ കുര്യനെ വെറുതെവിട്ടത്.

അന്ന് സഹകരണബാങ്ക് ട്രഷററായിരുന്ന താനും മറ്റ് രണ്ടു ബോര്‍ഡ് അംഗങ്ങളും കൂടി നിക്ഷേപസമാഹരണത്തിനായാണ് ഇടിക്കുളയുടെ വീട്ടില്‍ പോയതെന്ന് രാജന്‍ വ്യക്തമാക്കി. ഏകദേശം അഞ്ചുമണിയോടെയാണ് അവിടെ പോയത്. എന്നാല്‍ തീയതി കൃത്യമായി ഓര്‍മയില്ല. തങ്ങള്‍ അവിടെയെത്തി അധികം വൈകാതെ കുര്യന്‍ അവിടെ നിന്ന് പോകുകയും ചെയ്തതായി രാജന്‍ പറഞ്ഞു. എന്നാല്‍ അന്ന് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഏഴു മണിക്കാണ് കുര്യനെ കണ്ടതെന്ന് താന്‍ മൊഴി നല്‍കിയതെന്നും രാജന്‍ പറയുന്നു.

ഏഴു മണിക്ക് ഇടിക്കുളയുടെ വീട്ടില്‍ ഉണ്ടായിരുന്നതായാണ് അന്ന് കേസ് അന്വേഷിച്ച സിബി മാത്യൂസിനോടും സംഘത്തോടും പി ജെ കുര്യന്‍ പറഞ്ഞത്. അതിനുശേഷം എട്ടുമണിയോടെ ചങ്ങനാശേരിയില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിവ ജി സുകുമാരന്‍ നായരെ കണ്ടെന്നും കുര്യന്‍ പറഞ്ഞിരുന്നു ഈ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജനെയും സുകുമാരന്‍ നായരെയും പൊലീസ് സാക്ഷികളാക്കിയത്. ഇവരുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പി ജെ കുര്യന്‍ കേസില്‍ കുറ്റവിമുക്തനായത്. രാജന്‍റെ പുതിയ വെളിപ്പെടുത്തലോടെ സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനും അന്വേഷണസംഘവും ഇത്രയും നാള്‍ ഉന്നയിച്ചിരുന്ന വാദം പൊളിയുകയാണ്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES