ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ബ്രയോയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. എസ്(ഒ), വി എന്നിങ്ങനെ രണ്ട് മോഡലുകളിലായാണ് ബ്രയോ ഓട്ടോമാറ്റിക് വരുന്നത്. എസ്(ഒ) മോഡലിന് 5.74 ലക്ഷവും വി മോഡലിന് 5.99 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. ബ്രയോയുടെ മാനുവല്‍ മോഡലിനെ അപേക്ഷിച്ച് 80000 രൂപ വിലകൂടുതലാണ് ഓട്ടോമാറ്റിക് മോഡലിന്. മാനുവല്‍ മോഡലില്‍ നിന്ന് കടംകൊണ്ട 88 പി എസ് പവറോട് കൂടിയ 1.2 ലിറ്റര്‍ ഐ-വിടെക് എന്‍ജിനാണ് ബ്രയോ ഓട്ടോമാറ്റിക് പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്.
മുന്തിയ ഇനം കാറുകളിലേത് പോലെയുള്ള ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനാണ് ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. നഗരത്തിലെ തിരക്കുകളില്‍ അനായാസം ഡ്രൈവ് ചെയ്യാനാകുന്ന 5-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനാണ് ബ്രയോയ്ക്ക് ഉള്ളത്. പുതിയ ബ്രയോ ഓട്ടോമാറ്റിക് മോഡലിന് 16.5 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മാനുവല്‍ മോഡലിനെ അപേക്ഷിച്ച് ഓട്ടോമാറ്റിക് മോഡലിന് മൈലേജ് കുറവാണ്. 17.1 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത.
honda launches Brio Automatic in India
Malayalam latest news Current news malayalam asianet news Malayalam Automobile news Honda Brio Automatic in India
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home