യുഎസില്‍ ഷോപ്പിംഗ് മാളില്‍ വെടിവെയ്പ്പ്; മൂന്നു മരണം

വാഷിംഗ്ടണ്‍: .യുഎസിലെ വിസ്കോണ്‍സിനിലെ ഷോപ്പിംഗ് മാളില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു ശേഷം അക്രമിയെന്നു കരുതുന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെക്കി. റാഡ്ക്ളിഫ് ഹൗട്ടനെയാളെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഹൗട്ടന്‍ മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സ്പാ ജീവനക്കാരിയുടെ ഭര്‍ത്താവാണ് ഹൗട്ടനെന്നും സംഭവത്തിനു പിന്നില്‍ കുടുംബവഴക്കാണെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. വിന്‍കോണ്‍സിനിലെ സിഖ് ഗുരുദ്വാരയില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവം നടന്നിട്ട് മൂന്നു മാസം പിന്നിടുന്നതിനിടെയാണ് വിസ്കോണ്‍സിനെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ് നടന്നത്. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

അതേസമയം, സംഭവത്തിനു തീവ്രവാദബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിനു അടിയന്തരശ്രദ്ധ നല്‍കാന്‍ വൈറ്റ്ഹൌസ് സുരക്ഷാ വിഭാഗം പോലീസിനു നിര്‍ദ്ദേശം നല്‍കി. എഫ്ബിഐ ഡയറക്ടര്‍ ബോബ് മുള്ളറോടു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വിശദീകരണം തേടി. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കു ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ എഫ്ബിഐയ്ക്കു നിര്‍ദ്ദേശം നല്‍കിയതായി വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി പറഞ്ഞു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES