ദില്ലി: ഉത്തരേന്ത്യയില്‍ പന്നിപ്പനി പടരുന്നത് തുടരുന്നു. രോഗം ഇനിയും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 50 ലധികം പേരാണ് മരിച്ചത്. പന്നിപ്പനി പ്രതിരോധിക്കാന്‍ ഉത്തരേന്ത്യയിലെ പല ആശുപത്രികളും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്...
പഞ്ചാബ് , ഹരിയാന ,കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ് തുടങ്ങിയിടങ്ങളിലാണ് പന്നിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതലുള്ള കണക്കാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. 150 ഓളം പേര്‍ക്ക് പന്നിപ്പനിയുടെ രോഗലക്ഷണങ്ങളുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ദില്ലിയില്‍ ഒരാഴ്ചക്കിടെ അഞ്ചുപേര്‍ പന്നിപ്പനി മൂലം മരിച്ചു. 60 ഓളം പേര് ഇവിടെ നിരീക്ഷണത്തിലാണ്. ആവശ്യത്തിനനുസരിച്ച് പ്രതിരോധ മരുന്നുകള്‍ പല ആശുപത്രികളിലും ഇല്ല എന്ന പരാതിയുണ്ട്.
അതേസമയം സംസ്ഥാന സര്‍ക്കാരുകള്‍ കനത്ത മുന്‍കരുതലുകളാണ് പന്നിപ്പനി പ്രതിരോധിക്കാന്‍ സ്വീകരിച്ചിട്ടുള്ളത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദില്ലി ആരോഗ്യമന്ത്രാലയം അറിയിച്ചു.കടുത്ത പനിയും ഛര്‍ദ്ദിയുമാണ് പന്നിപ്പനിയുടെ രോഗലക്ഷണങ്ങള്‍. ഏതുതരത്തിലുള്ള രോഗ ലക്ഷണങ്ങളുണ്ടെങ്കിലും ഉടന്‍ ആശുപത്രിയിലെത്തണമെന്ന് അധികൃതര്‍ അറിയിച്ചു .
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home