താരയുദ്ധത്തിന് ഇന്ന് തുടക്കം

 

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പിന് ഇന്ന് മൂന്നു മണിക്ക് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കം. വൈകീട്ട് 6.30ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പതാക ഉയര്‍ത്തും. സല്‍മാന്‍ഖാന്‍ മുഖ്യാതിഥിയാകും. മമ്മൂട്ടി താരങ്ങളെ പരിചയപ്പെടുത്തും. സൌജന്യ ടിക്കറ്റു വഴിയാണ് മല്‍സരം നടക്കുക.

ആദ്യ മല്‍സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈ റൈനോസ് കന്നിക്കാരായ ഭോജ്പുരി ദബാംഗ്സിനെ നേരിടും. രണ്ടാമത്തെ മത്സരം മോഹന്‍ലാല്‍ നയിക്കുന്ന കേരളസ്ട്രെെക്കേഴ്സും സുനില്‍ഷെട്ടി നയിക്കുന്ന മുംബൈ ഹീറോസും തമ്മിലാണ്.
റിലാക്സാണ് സ്ട്രേൈക്കേഴ്സിന്റെ പ്രധാന സ്പോണ്‍സര്‍. കല്യാണ്‍ജുവലേഴ്സ് ആണ് ഇത്തവണത്തെ സിസിഎല്‍ ട്രോഫിയുടെ സ്പോണ്‍സര്‍മാര്‍.

കഴിഞ്ഞ സീസണില്‍ ഇവിടെ മുംബൈയെ കെട്ടുകെട്ടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്ട്രൈക്കേഴ്സ്. രാജീവ് പിള്ള, നിവിന്‍ പോളി എന്നിവരാണ് ഓപ്പണര്‍മാര്‍. ഇന്ദ്രജിത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ്. മണിക്കുട്ടന്‍, സൈജു കുറുപ്പ്, പ്രജോദ് കലാഭവന്‍, ബിനീഷ് കോടിയേരി, വിവേക് ഗോപന്‍ എന്നിവരാണു മറ്റു പ്രമുഖര്‍. പ്രജോദൊഴികെ മറ്റെല്ലാവരും ഓള്‍റൌണ്ടര്‍മാര്‍.

റിതേഷ് ദേശ്മുഖാണ് മുംബൈ ക്യാപ്റ്റന്‍. ബോബി ഡിയോള്‍, സുഹൈല്‍ ഖാന്‍, സോനു സൂദ്, അഫ്താബ് ശിവ്ദസാനി എന്നിവരാണ് മറ്റു പ്രമുഖര്‍.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES