വിശ്വരൂപത്തിന്റെ വ്യാജ സിഡി പിടിക്കാനെത്തിയ പോലീസിന് മര്‍ദ്ദനം

തിരുവനന്തപുരം: കമല്‍ നായകനായ വിശ്വരൂപത്തിന്റെ വ്യാജ സിഡി പിടിക്കാനെത്തിയ പോലീസിന് മര്‍ദ്ദനം. തിരുവനന്തപുരം ബീമാപ്പള്ളിയിലാണ് സംഭവം. കേരള -തമിഴ്നാട് ആന്റി പൈറസി സംയുക്ത സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് റെയ്ഡ് പൂര്‍ത്തിയാക്കാതെ പോലീസ് മടങ്ങിറെയ്ഡില്‍ വിശ്വരൂപത്തിന്റെ 500 ലധികം വ്യാജ സിഡികള്‍ പിടിച്ചെടുത്തു.

അടുത്തിടെ റീലിസ് ചെയ്ത വിശ്വരൂപത്തിന്റെ വ്യാജസീഡികള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. തമിഴ് നാട്ടില്‍ വ്യാജ സിഡിയുമായി കഴിഞ്ഞ ദിവസം പിടിയിലായ സെല്‍വരാജന്‍ എന്നയാളുടെ മൊഴിയെത്തുടര്‍ന്നാണ് തമിഴ്നാട് ആന്റി പൈറസി സംഘം തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസം എത്തിയ സംഘം സിറ്റി പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി.

കേരള പൈറസി സംഘത്തിലെ ആന്റി പൈറസി സംഘവുമായി ചേര്‍ന്ന് റെയ്ഡ് തുടങ്ങി. 11 മണിക്ക് തുടങ്ങി റെയ്ഡിനിടെ വിശ്വരൂപം അടക്കമുള്ള പുതിയ തമിഴ് സിനിമകളുടെ വ്യാജസിഡീകള്‍ പിടിച്ചെടുത്തു. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ കടക്കാന്‍ സംഘടിച്ചെത്തി. പൊലീസുകാരുടെ കൈയിലുണ്ടായിരുന്ന കോടതി ഉത്തരവ് വലിച്ചു കീറുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആക്രമണത്തില്‍ ആന്റി പൈറസി സെല്ലിലെ എ എസ് ഐ തുളസീധരന് പരിക്കേറ്റു.

ഒരിടവേളക്ക് ശേഷം ബീമാപള്ളിയില്‍ വീണ്ടും വ്യാജ സിഡി കച്ചവടം സജീവമായിരിക്കുകയാണ്. ഉന്നതബന്ധമുള്ള വന്‍ കോക്കസ് തന്നെ വ്യാജ സിഡി മാഫിയക്ക് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES