സാംസങ്ങ് ഗ്യാലക്സി നോട്ട് പരമ്പരയില്‍പ്പെട്ട സ്മാര്‍ട്ട് ഫോണുകളുടെ വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഗ്യാലക്സി ഗ്രാന്‍ഡ് സ്മാര്‍ട്ട് ഫോണിന് ഇന്ത്യ പ്രിയമേറുന്നു. 1.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ഗ്യാലക്സി ഗ്രാന്‍ഡിന് കരുത്തേകുന്നത്. അഞ്ച് ഇഞ്ച് ഡബ്ള്യുവിജിഎ ടിഎഫ്ടി എല്‍സിഡി ഡിസ്പ്ളേയാണ് മറ്റൊരു ആകര്‍ഷണം. എട്ട് ജിബി ഇന്‍റേണല്‍ മെമ്മറിയും മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ ഉയര്‍ത്താവുന്ന എക്സ്റ്റേണല്‍ മെമ്മറിയും ഉണ്ട്. ഇനി ക്യാമറയുടെ കാര്യമെടുത്താല്‍, എട്ട് ജിബി മെയിന്‍ ക്യാമറയും വീഡിയോ ചാറ്റിംഗിനായി രണ്ട് ജിബി ഫ്രണ്ട് ക്യാമറയും ഗ്യാലക്സി ഗ്രാന്‍ഡിനുണ്ട്.
162 ഗ്രാം ഭാരമുള്ള സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡിന് 21500 രൂപയാണ് വില. എസ് വോയ്സ്, ഡയറക്ട് കോള്‍, സ്മാര്‍ട്ട് അലര്‍ട്ട്, പോപ് അപ് പ്ലേ എന്നീ ആപ്ലിക്കേഷനുകള്‍ ഗ്രാന്‍ഡിനുണ്ട്. മള്‍ട്ടി വ്യൂ ഫംങ്ഷണാലിറ്റിയാണ് ഈ ഫോണിന്‍റെ മറ്റൊരു സവിശേഷത. ഇതുവഴി രണ്ടു ആപ്ലിക്കേഷനുകളിലേക്ക് ഒരേസമയം പ്രവേശിക്കാന്‍ സാധിക്കും. പുറത്തിറക്കി അധികദിവസം കഴിയുന്നതിനു മുമ്പ് തന്നെ ഗ്യാലക്സി ഗ്രാന്‍ഡ് ചെറുപ്പക്കാരുടെ ഹരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗ്യാലക്സി നോട്ടിന്‍റെ വിജയം ഗ്രാന്‍ഡ് ആവര്‍ത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സാംസങ്ങ്.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home