news now
കോഴിക്കോട്: മുസ്ലീം ജനവിഭാഗത്തെ ആകര്‍ഷിക്കാന്‍ സിപിഎം സാംസ്ക്കാരിക കൂട്ടായ്മ രൂപീകരിക്കുന്നു. ഇതിന്‍റെ ഭാഗമായുള്ള ആലോചനാ യോഗം കോഴിക്കോട്ട് നടന്നു. പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സിപിഎമ്മിനോട് ആഭിമുഖ്യമുള്ള വിവിധ മുസ്ലീം സംഘടനാ നേതാക്കളും അക്കാദമിക വിദഗ്ദ്ധരും പങ്കെടുത്തു. ഈ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒരു മുഖമാസികയും പുറത്തിറക്കുന്നുണ്ട്. കെ ടി ജലീല്‍ എംഎല്‍എയ്ക്കാണ് മുഖമാസികയുടെ ചുമതല. സിപിഎമ്മിന്‍റെ സംസ്ഥാനസമ്മേളനത്തിലെയും പാര്‍ട്ടി കോണ്‍ഗ്രസിലെയും ചര്‍ച്ചകളുടെ ചുവടുപിടിച്ചാണ് ന്യൂനപക്ഷ സമൂഹത്തെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും കൂട്ടായ്മ രൂപീകരിക്കുന്നത്. പട്ടികജാതി വിഭാഗത്തിന്‍റെ കൂട്ടായ്മയ്ക്ക് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കൊല്ലത്ത് തുടക്കമായിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home