ശ്രവണാനുഭവം ഒരുക്കി സിഡാക്കിന്‍റെ 'തരംഗ്'

ശോഭ ശേഖര്‍

ശബ്ദത്തിന്‍റെ ലോകം അന്യമായവര്‍ നമ്മുടെ സമൂഹത്തില്‍ ഏറിവരികയാണ്. അന്യമായ ശബ്ദമെന്ന അനുഭവം അവരിലേക്ക് തിരികെ എത്തിക്കാന്‍ ഒരുകൈ സഹായവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് തിരുവനന്തപുരം സിഡാക്ക്. ഇതിനായി തരംഗ് എന്ന പേരില്‍ ഒരു ശ്രവണ സഹായ സംവിധാനം സിഡാക്ക് രൂപപ്പെടുത്തിയിരിക്കുന്നു.

കേള്‍വിക്കുറവിന്‍റെ തീവ്രത എത്രയാണെന്ന് അറിയാന്‍ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ കൃത്യമായ മനസിലാക്കിയാണ് ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ തരംഗില്‍ ശബ്ദം ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കേള്‍വിക്കുറവുള്ള ആളുകളുടെ എണ്ണം വളരെയേറെയാണെന്ന തിരിച്ചറിവാണ് തരംഗിന്‍റെ നിര്‍മ്മാണത്തിലേക്ക് സിഡാക്കിനെ നയിച്ചത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഗുണമേന്‍മയുള്ള ശ്രവണ സഹായി എന്ന ആശയത്തിലൂന്നിയാണ് തരംഗ് നിര്‍മ്മിച്ചിരിക്കുന്നത്.

ഉപയോക്താവിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് തരംഗിന്‍റെ ശ്രവണശേഷി ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി സിഡാക്കിന്‍റെ ശ്രുതി എന്ന സോഫ്റ്റ് വെയറാണ ഉപയോഗിക്കുന്നത്. ശരീരത്തില്‍ ധരിക്കാവുന്നതും ചെവിക്ക് പുറകില്‍ വെയ്ക്കാവുന്നതമായ രണ്ടുതരം ശ്രവണ സഹായികളാണ് സി-ഡാക്ക് പുറത്തിറക്കിയിരിക്കുന്നത്.

ആധുനിക രീതിയിലുള്ള മള്‍ട്ടി ചാനല്‍ സിഗ്നല്‍ സംവിധാനമാണ് തരംഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങളും ചികില്‍സാ ചരിത്രവും ഈ ശ്രവണ സഹായിയില്‍ ശ്രുതി സോഫ്റ്റ് വെയറിലൂടെ രേഖപ്പെടുത്താം. ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് തരംഗിനെ നവീകരിക്കാന്‍ ഈ സംവിധാനത്തില്‍ സാധിക്കുന്നു. 23 ഗ്രാം മാത്രമാണ് ശരീരത്തില്‍ വെയ്ക്കാവുന്ന തരം തരംഗിന്‍റെ ഭാരം...

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES