news now
സൂര്യനെല്ലിക്കേസില്‍ പി ജി കുര്യനെ പിന്തുണച്ച് പ്രതിരോധമന്ത്രി എ കെ ആന്‍റണി. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസ് തുടങ്ങുന്നത്. ഇതിനിടയില്‍ പത്ത് കൊല്ലം ഇടതുമുന്നണിയാണ് കേരളം ഭരിച്ചത്. എല്ലാ അന്വേഷണങ്ങളിലും പി ജെ കുര്യനെ കുറ്റവിമുക്തനാക്കുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയായ അഞ്ച് കൊല്ലവും ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഭരിച്ച കാലത്ത് ഒന്നും ചെയ്യാതെ ഇപ്പോള്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആന്‍റണി പറഞ്ഞു.
സൂര്യനെല്ലികേസില്‍ 17 വര്‍ഷം മുന്‍പുണ്ടായ കാര്യങ്ങള്‍ ഓര്‍മയില്‍ നിന്ന് പറയാനാവില്ല. സര്‍ക്കാര്‍ തീരുമാനം വന്നശേഷം ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും ആന്‍റണി പറഞ്ഞു.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home