മെല്‍ബണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയ 5-0ന് തൂത്തുവാരി. അവസാന മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഓസീസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആഡം വോഗ്സിന്റെ കന്നി സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 274 റണ്‍സ് നേടി.
106 പന്ത് നേരിട്ട വോഗ്സ് 10 ബൌണ്ടറിയും രണ്ടു സിക്സും ഉള്‍പ്പടെ 112 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബ്രാഡ് ഹാഡിന്‍ (43), ഷോണ്‍ മാര്‍ഷ് (40) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 49.5 ഓവറില്‍ 257 റണ്‍സിന് പുറത്തായി. സെഞ്ചുറി (100) നേടിയ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിന്റെ ഒറ്റയാള്‍ പോരാട്ടത്തിനും വിന്‍ഡീസിനെ രക്ഷിക്കാനായില്ല.
കിറോണ്‍ പൊള്ളാര്‍ഡ് 45 റണ്‍സ് നേടി. ഓസീസിന് വേണ്ടി മിച്ചല്‍ ജോണ്‍സണ്‍, ക്ലിന്റ് മക്കായ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സെഞ്ചുറി നേടിയ വോഗ്സാണ് മാന്‍ ഓഫ് ദ മാച്ച്. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് മാന്‍ ഓഫ് ദ സീരീസായി.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home