സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ പതിമൂന്നാമത്തെ ലീഗ് മല്‍സരത്തിലും ലയണല്‍ മെസി ഗോളടിച്ചപ്പോള്‍, ഗറ്റാഫെയെ ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. ലീഗില്‍ മുപ്പത്തിയഞ്ചാമത്തെ ഗോളാണ് മെസി ഗറ്റാഫെയ്ക്കെതിരെ നേടിയത്.
ആറാം മിനിട്ടില്‍ അലക്സ് സാഞ്ചസിലൂടെയാണ് കറ്റാലന്‍ ടീം ഗോള്‍വേട്ട തുടങ്ങിയത്. പതിമൂന്നാം മിനിട്ടിലാണ് മെസിയാണ് ഗോള്‍ നേടിയത്. ഇടവേളയ്ക്ക് ശേഷം ഡേവിഡ് വിയ(58), ക്രിസ്റ്റ്യന്‍ ടെയോ(79), ആന്ദ്രേ ഇനിയസ്റ്റ(90), ജെറാര്‍ഡ് പിക്വ(ഇന്‍ജുറി ടൈമില്‍) എന്നിവരാണ് ബാഴ്സയുടെ ഗോള്‍വേട്ട പൂര്‍ത്തിയാക്കിയത്. ഗറ്റാഫെയ്ക്ക് വേണ്ടി വാസ്ക്കെസ് ആശ്വാസ ഗോള്‍ നേടി.
ഈ വിജയത്തോടെ 23 മല്‍സരങ്ങളില്‍ നിന്ന് 62 പോയിന്‍റുള്ള ബാഴ്സ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 50 പോയിന്‍റുള്ള അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും 46 പോയിന്‍റുള്ള റയല്‍ മാഡ്രിഡ് മൂന്നാമതുമാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് എവര്‍ട്ടണെയും ആസ്റ്റന്‍ വില്ല ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെയും കീഴടക്കി. സൂപ്പര്‍താരങ്ങളായ റയാന്‍ ഗിഗ്സും റോബിന്‍ വാന്‍ പേഴ്സിയുമാണ് മാഞ്ചസ്റ്ററിന്‍റെ ഗോളുകള്‍ നേടിയത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. 26 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 65 പോയിന്‍റാണുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 53 പോയിന്‍റും മൂന്നാമതുള്ള ചെല്‍സിക്ക് 49 പോയിന്‍റുമാണുള്ളത്.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home