news now
കൊല്‍ക്കത്ത: കോണ്‍ഗ്രസിനെ വിട്ട് തൃണമൂല്‍ ബിജെപിക്ക് ഒപ്പം ചേരുന്ന കാലം വിദൂരമല്ലെന്ന് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രവചനം. കൊല്‍ക്കത്തയില്‍ സിപിഎം സംഘടിപ്പിച്ച കൂറ്റന്‍ റാലിയില്‍ പ്രസംഗിക്കവെയാണ് ബുദ്ധദേവ് ഇക്കാര്യം പറഞ്ഞത്.
ബിജെപി-തൃണമൂല്‍ സഖ്യത്തിനുള്ള സാഹചര്യങ്ങളാണ് ബംഗാള്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരുന്നത്. തൃണമൂലുമായി ചേരാന്‍ തയ്യാറാണെന്ന് ചില ബിജെപി നേതാക്കള്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ പ്രശ്നങ്ങളും ഈ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ബുദ്ധദേവ് പറഞ്ഞു. സിപിഎം ഭരിച്ചകാലത്ത് ബംഗാളില്‍ ക്ഷേത്രങ്ങളും പള്ളികളും സമാധാനപരമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home