മണിരത്നത്തിന്‍റെ പുതിയ ചിത്രമായ കടല്‍ ബോക്സോഫീസില്‍ തകര്‍ന്നു. സിനിമ പ്രതീക്ഷിച്ചത്ര വിജയം നേടാത്തതിനാല്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും അതിനാല്‍ മണിരത്നം നഷ്ടപരിഹാരം നല്‍കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെട്ടു.
മണിരത്നവും എ ആര്‍ റഹ്മാനും രാജീവ് മേനോനും കൈകോര്‍ത്ത ചിത്രമായിരുന്നു കടല്‍. തമിഴ്താരം കാര്‍ത്തിക്കിന്റെ മകന്‍ ഗൌതം കാര്‍ത്തിക്കും പഴയകാല നായിക രാധയുടെ മകള്‍ തുളസി നായരുമായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്‍. അരവിന്ദ് സ്വാമിയും അര്‍ജ്ജുനും സുപ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. പക്ഷേ, ചിത്രം തീയേറ്ററില്‍ അത്ര ഏശിയില്ല. ചിത്രം വന്‍ നഷ്ടത്തിനിടയാക്കിയെന്ന് സംസ്ഥാനത്തെ അമ്പതോളം വിതരണക്കാര്‍ പറയുന്നു. ചിത്രം 25 കോടി രൂപയ്ക്ക് വിതരണത്തിനെടുത്തത് ജെമിനി ഇന്‍ഡസ്ട്രീസാണ്. ഇവരുമായി ആലോചിച്ച് നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് മണിരത്നം പറയുന്നത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home