വിദ്യാ ബാലന്‍ വെള്ളിത്തിരയില്‍ കര്‍ണ്ണാടക സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മിന്‍സാരക്കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാജീവ് മേനോന്‍ ആണ് സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാക്കുന്നത്. വിദ്യാ ബാലന്‍ നായികയാകുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ഗഞ്ചാക്കര്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ വിദ്യ അഭിനയിക്കുന്നത്. രാജ്കുമാര്‍ ഗുപ്തയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗഞ്ചാക്കറിനു ശേഷം, ഫര്‍ഹാന്‍ അക്തര്‍ നായകനാകുന്ന ശാദി കീ സൈഡ് എഫക്ട് എന്ന ചിത്രത്തിലും സുജയ്‌ഘോഷ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലുമാണ് വിദ്യ അഭിനയിക്കുക. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിദ്യ സുബ്ബുലക്ഷ്മിയെ അവതരിപ്പിക്കുക.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home