തിരുവനന്തപുരം: സൂര്യനെല്ലിക്കേസിലെ പ്രതി ധര്‍മ്മരാജനെതിരെ അറസ്റ്റ് വാറണ്ട്. കോട്ടയത്തെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത് ഇതിന്റെ അടിസ്ഥാനത്തില്‍ ധര്‍മരാജനെ പിടികൂടാന്‍ പൊലീസ് സംഘം ഇന്ന് മൈസൂരിലേക്ക് തിരിക്കും. കോടതിയില്‍ കീഴടങ്ങും മുമ്പ് ഇയാളെ അറസ്റ്റ് ചെയ്യാനാണ് നീക്കം.
2002 ഒക്ടോബര്‍ 25നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ധര്‍മ്മരാജന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സുപ്രീംകോടതി ജാമ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ധര്‍മ്മരാജന്‍ പുറത്തിറങ്ങിയത്. സൂര്യനെല്ലി കേസ് പരിഗണിച്ച പ്രത്യേകകോടതി ധര്‍മ്മരാജനെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണനയിലിരിക്കുമ്പോഴാണ് ധര്‍മ്മരാജന്‍ ജാമ്യത്തിലിറങ്ങുന്നത്. ധര്‍മ്മരാജന്റെ ജീവപര്യന്തം ഹൈക്കോടതി അഞ്ചുവര്‍ഷം തടവായി കുറച്ചു. എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് പ്രത്യേക കോടതി നിരവധി പ്രാവശ്യം അറസ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ധര്‍മ്മരാജന്റെ കോട്ടയത്തെ മേല്‍വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് പൊന്‍കുന്നം സ്റ്റേഷനിലേക്കാണ് അറസ്റുവാറണ്ട് നല്‍കിയത്. ധര്‍മ്മരാജനെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. 2011 ഏപ്രില്‍മാസത്തിലാണ് അവസാനമായി പൊലീസ് മറുപടി നല്‍കിയത്.
ധര്‍മ്മരാജന്റെ അഭിമുഖം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതിനുശേഷം ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡിജിപി ക്രെെംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലോക്കല്‍ പൊലീസിനാണ് കോടതി അറസ്റുവാറണ്ട് നല്‍കിരിക്കുന്നതെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ധര്‍മ്മരാജനെ അറസ്റു ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പി കോട്ടയം എസ്പിക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് അറസ്റുവാറണ്ട് പുറപ്പെടുവിക്കാന്‍ പൊലീസ് പ്രത്യേകകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home