ഫുട്ബോള്‍ ദൈവം കേരളത്തില്‍

കൊച്ചി/കണ്ണൂര്‍: ഫുട്ബോളിനെ നെഞ്ചിലേറ്റിയ ദേശത്തിലേക്ക് ഇതാഹസതാരം ഡീഗോ മറഡോണ അവതരിച്ചു. കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ ഇന്ന് പുലര്‍ച്ച 5.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. കൊച്ചിയില്‍ നിന്ന് ഏഴുമണിയോടെ പ്രത്യേക ഹെലികോപ്ടറില്‍ കണ്ണൂരിലേക്ക് പോയ മറഡോണ എട്ടരയോടെ അവിടെയെത്തി. ബോബി ചെമ്മണൂര്‍ ജൂവലറിയുടെ കണ്ണൂര്‍ ഷോറൂമും ബോബി ചെമ്മണൂര്‍ എയര്‍ലൈന്‍സും ഉദ്ഘാടനം ചെയ്യാനാണ് മാറഡോണ കേരളത്തിലെത്തിയിരിക്കുന്നത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി ആരാധകരാണ് മറഡോണയെ ഒരുനോക്ക് കാണാന്‍ നെടുന്പാശേരിയില്‍ എത്തിയത്. 5.40ന് വിമാനമിറങ്ങിയ മറഡോണ പുറത്തിറങ്ങി അല്‍പനേരം ആരാധകരെ അഭിവാദ്യം ചെയ്തു. എന്നാല്‍ ആരാധകര്‍ തിക്കുംതിരക്കും കൂട്ടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മറഡോണയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം ഏഴുമണിക്ക് ശേഷമാണ് മറഡോണ പ്രത്യേക ഹെലികോപ്ടറില്‍ കണ്ണൂരിലേക്ക് തിരിച്ചത്.

കണ്ണൂരിലെത്തിയ മറഡോണ ഒരു സ്വകാര്യ ഹോട്ടലില്‍ വിശ്രമിക്കുകയാണ്. ഇന്ന് പൊതുപരിപാടികള്‍ ഒന്നുമില്ല. എന്നാല്‍ ചില പരസ്യ ചിത്രങ്ങളുടെ ഷൂട്ടിങ്ങില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് സൂചന. മറഡോണയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ അതിഥിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വി വി ഐ പി പരിഗണനയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അതിനനുസരിച്ചുള്ള സുരക്ഷയും സ്വീകരണവുമാണ് മറഡോണയ്ക്കായി ഒരുക്കിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ മറഡോണയ്ക്കായി പ്രത്യേക സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനൊന്നുമണിയോടെ മറഡോണ സ്റ്റേഡിയത്തില്‍ എത്തും. ഒന്നരലക്ഷത്തോളം ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ ജവഹര്‍ സ്റ്റേഡിയത്തിലെത്തും. സംസ്ഥാനത്തിന്‍റെ പ്രതിനിധികളായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, എം.കെ.മുനീര്‍, കെ.ബി.ഗണേഷ്‌കുമാര്‍, കെ.പി.മോഹനന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. മറഡോണയുടെ വരവ് റിപ്പോര്‍ട്ട് ചെയ്യാന്‍ അന്തര്‍ദേശീയ-ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ കണ്ണൂരിലെത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് മറഡോണ ഇന്ത്യയില്‍ എത്തുന്നത്. നേരത്തെ കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ രണ്ടുലക്ഷത്തോളം ആരാധകര്‍ മറഡോണയെ കാണാനെത്തിയിരുന്നു.

Maradona arrives in Kannur

Malayalam latest news Current news malayalam Asianet News Malayalam Sports News Kerala News Diego Maradona

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES