പണിമുടക്ക്: തൊഴിലാളി യൂണിയന്‍ നേതാവ് കൊല്ലപ്പെട്ടു

Knife

അംബാല: സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ തൊഴിലാളി യൂണിയന്‍ നേതാവ് കൊല്ലപ്പെട്ടു. ഹരിയാന റോഡ്‌വെയ്സ് ജീവനക്കാരനും എഐടിയുസി ട്രഷററുമായ നരേന്ദര്‍ സിംഗ് ആണ്  മരിച്ചത്. ബസ് ഇടിച്ചാണ് ഇദ്ദേഹം മരിച്ചത്. ബസുകള്‍ തടയാന്‍ ശ്രമിക്കുന്നതിനെയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ അംബാലയിലാണ് സംഭവം.

അംബാല ബസ് ഡിപ്പോയില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങിയ ബസ് തടയാന്‍ ശ്രമിയ്ക്കുകയായിരുന്നു നരേന്ദര്‍ സിംഗ്.  സംഭവത്തെ തുടര്‍ന്ന് അംബാലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൊലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.

ഇയാള്‍ കുത്തേറ്റാണ് മരിച്ചെന്നായിരുന്നു ആദ്യമുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

വിലക്കയറ്റം തടയുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങി പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി 48 മണിക്കൂറാണ് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. ഭരണ, പ്രതിപക്ഷ തൊഴിലാളി സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES