തിരുവനന്തപുരം: കൊച്ചി മെട്രോ നിര്‍മ്മാണ ചുമതല ഇ ശ്രീധരനെത്തന്നെ ഏല്‍പ്പിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇ ശ്രീധരനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ നിര്‍മ്മാണ കരാര്‍ ഡിഎംആര്‍സിക്കുതന്നെ ആയിരിക്കും. ടോം ജോസ് കൊച്ചി മെട്രോയുടെ ആരുമല്ല. 2012 മാര്‍ച്ച് 9നുതന്നെ ശ്രീധരന് കൊച്ചി മെട്രോയുടെ എല്ലാ അധികാരങ്ങളും നല്‍കിയിട്ടുള്ളതാണെന്നും ആര്യാടന്‍ പറഞ്ഞു.
കൊച്ചി മെട്രോയ്ക്കായി ശ്രീധരനെ തന്നെ വേണമെന്ന് ആര്യാടന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് അറിയിച്ചുകൊണ്ട് നാളെ ഡിഎംആര്‍സിക്ക് കത്തയക്കും. കൊച്ചി മെട്രോയുടെ ചുമതലക്കാരനായി ശ്രീധരന്‍ തന്നെ വേണമെന്ന് കത്തില്‍ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കൊച്ചി മെട്രോ സംബന്ധിച്ച് യാതൊരു അഭിപ്രായവ്യത്യാസമില്ലെന്ന് ഈ ശ്രീധരന്‍ വ്യക്തമാക്കി. രേഖാമൂലം അനുമതി കിട്ടാതെതന്നെ എല്ലാ പ്രാഥമിക നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണം തുടങ്ങുമെന്നും ശ്രീധരന്‍ പറഞ്ഞു. ശ്രീധരന്‍ നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Kochi metro needs Sreedharan, says Aryadan
Malayalam latest news Current News Malayalam Aisanet News Kerala politics Kochi Metro Rail project DMRC E Sreedharan
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home