ബാലചന്ദ്രന്‍റെ മരണം: ആരോപണം ശ്രീലങ്കന്‍ സേന നിഷേധിച്ചു

കൊളംബോ: തമിഴ് പുലി നേതാവ് പ്രഭാകരന്‍റെ മകന്‍ ബാലചന്ദ്രനെ പിടികൂടിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന ആരോപണം ശ്രീലങ്കന്‍ സേന നിഷേധിച്ചു. 12 വയസ്സുകാരനായിരുന്ന ബാലചന്ദ്രനെ ദാരുണമായി വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന ബ്രിട്ടീഷ് ഡോക്യൂമെന്‍ററി വന്‍ വാര്‍ത്തയാകുന്ന സാഹചര്യത്തിലാണ് ശ്രീലങ്കന്‍ സേന രംഗത്തെത്തിയത്.

ചാനല്‍ ഫോര്‍ എടുത്ത ഡോക്യുമെന്‍ററിയായ 'നോ വാര്‍സോണ്‍ ദ കില്ലിങ് ഫീല്‍ഡ്‌സ് ഓഫ് ശ്രീലങ്ക'യാണ് വിഷയമായിരിക്കുന്നത്.ബാലചന്ദ്രന്‍ ശ്രീലങ്കന്‍ സേനയുടെ കസ്റ്റഡിയില്‍ പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്ന ചിത്രമാണ് ബാലചന്ദ്രനെ ശ്രീലങ്കന്‍ സേന പിടികൂടി വധിച്ചതാണെന്ന് തെളിയിക്കാനായി ഡോക്യൂമെന്‍ററിയില്‍ ഉപയോഗിച്ചിരുന്നത്. ബാലചന്ദ്രന്‍റെ മൃതദേഹത്തില്‍ അഞ്ച് വെടിയുണ്ടകള്‍ ആഴ്ന്നിറങ്ങിയ പാടുണ്ടായിരുന്നു. ഇവ വളരെ അടുത്തു നിന്നു വെടിവെച്ച പാടുകളാണെന്നും ഡോക്യുമെന്ററിയില്‍ ആരോപണമുണ്ട്.

എന്നാല്‍ ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് കാണിച്ചിരിക്കുന്നതെന്നാണ് ശ്രീലങ്കന്‍ സേനയുടെ വാദം. ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ കാര്യാലയം ഇന്ത്യയെയും ഈ കാര്യം അറിയിച്ചിട്ടുണ്ട്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES