ദുബായ്: നികുതി ഇല്ലാതെ ഇന്ത്യയിലേക്ക് കൊണ്ട് പോകാവുന്ന സ്വര്‍ണ്ണ പരിധി ഉയര്‍ത്തിയതില്‍ യു.എ.ഇയിലെ പ്രവാസികള്‍ സന്തോഷത്തിലാണ്. എന്നാല്‍ ഈ പരിധി വേണ്ടത്ര ഉയര്‍ത്തിയില്ലെന്ന അഭിപ്രായമാണ് പ്രവാസി സംഘടനകള്‍ക്കുള്ളത്. നികുതി ഇല്ലാതെ ഇന്ത്യയിലേക്ക് കൊണ്ട് പോകാവുന്ന സ്വര്‍ണ്ണ പരിധി സ്ത്രീകള്‍ക്ക് 20,000 രൂപയുടേയും പുരുഷന്മാര്‍ക്ക് 10,000 രൂപയുടേതുമായിരുന്നു ഇതുവരെ. പുതിയ ബജറ്റില്‍ പരിധി ഒരു ലക്ഷം രൂപയും 50,000 രൂപയുമാക്കി ഉയര്‍ത്തിയതിന്റെ സന്തോഷത്തിലാണ് യു.എ.ഇയിലെ പ്രവാസികള്‍. എന്നാല്‍ പരിധി ഉയര്‍ത്തിയത് തീരെ കുറഞ്ഞ് പോയെന്ന അഭിപ്രായമാണ്് മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും. അതുകൊണ്ടുതന്നെ സ്വര്‍ണ പരിധി ഇനിയും ഉയര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി കൊണ്ട് പോകാവുന്ന സ്വര്‍ണ്ണ പരിധി ഉയര്‍ത്തണമെന്ന് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ നിരന്തരം ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇടത്-വലത് ഭേദമില്ലാതെ പ്രവാസി സംഘടനകള്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും അടക്കമുള്ളവര്‍ക്ക് നിവേദനവും നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി സ്വര്‍ണ്ണ പരിധി ഉയര്‍ത്തല്‍ അടക്കമുള്ള പ്രവാസി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജനുവരി നാലിന് പാര്‍ലമെന്റ് മാര്‍ച്ച് വരെ നടത്തിയിരുന്നു.
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home
Comments