ജഗതി ശ്രീകുമാര്‍ വീട്ടിലെത്തി

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് പത്തുമാസമായി ചികില്‍സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്തെ വസതിയിലെത്തി. വ്യാഴാഴ്ച ഉച്ചയോടെ വെല്ലൂരില്‍ നിന്നും യാത്രതിരിച്ച ജഗതി ഇന്ന് പുലര്‍ച്ചേ നാല് മണിയോടെയാണ് തിരുവനന്തപുരത്ത് പേയാടുള്ള വസതിയില്‍ എത്തിയത്. കാരവാനിലാണ് ജഗതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.

നടന്‍ കലാഭവന്‍ മണിയുടെ കാരവാനിലായിരുന്നു ജഗതിയുടെ യാത്ര. മകന്‍ രാജ്കുമാറും മരുമകന്‍ ഷോണ്‍ ജോര്‍ജുംജഗതിക്ക് ഒപ്പമുണ്ടായിരുന്നു. കാരവാനില്‍വെച്ച് ജഗതി രണ്ടു സിനിമകള്‍ കണ്ടു. പിന്നീട് ഉറങ്ങി. നാലുമണിയോടെ പേയാട് ജംഗ്ഷനില്‍ എത്തിയ ജഗതിയുടെ വാഹനം പൊലീസ് അകമ്പടിയോടെ വീട്ടിലെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദര്‍ശകര്‍ക്കും വീട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസത്തിനകം മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് ക്ഷണിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

വെല്ലൂരിലെ ചികില്‍സ ജഗതിയുടെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സംസാര േശഷി പൂര്‍ണമായും തിരിച്ചു കിട്ടിയിട്ടില്ല. ചുരുക്കം ചില വാക്കുകള്‍ മാത്രമേ ജഗതിക്ക് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുകയുള്ളു. നടക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. രണ്ടുമാസത്തെ പൂര്‍ണവിശ്രമമാണ് ജഗതിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ വെല്ലൂരിലെ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ജഗതിയുടെ ഫിസിയോ തെറാപ്പി തുടരും.

ജഗതിയുടെ വരവിനെക്കുറിച്ച് അറിഞ്ഞ് ആരാധകര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ സ്വന്തം അമ്പിളിച്ചേട്ടന്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. വൈകാതെ തന്നെ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണവര്‍. ജഗതി ചികില്‍സയിലായിരുന്നപ്പോള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പലതരത്തിലുള്ള വഴിപാടുകളും പ്രാര്‍ത്ഥനകളുമായാണ് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തിനായി കാത്തിരുന്നത്.

കഴിഞ്ഞ മാര്‍ച്ച് 10നായിരുന്നു ജഗതി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അന്ന് അപകടമുണ്ടായത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജഗതിയെ വിദഗ്ദ്ധ ചികില്‍സയ്ക്കാണ് വെല്ലൂരിലേക്ക് കൊണ്ടുപോയത്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES