news now
സിനിമയിലേയ്ക്ക് ഇനി തിരിച്ചുവരില്ലെന്ന് നടി മഞ്ജു വാര്യര്‍. ഗുരുവായൂരില്‍ നടനവേദിയെ ധന്യമാക്കിയ ചുവടുകള്‍ വച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ നടി. നൃത്തത്തില്‍ തുടരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മഞ്ജു പറഞ്ഞു. ദൈവം എന്തു തോന്നിക്കുന്നുവോ അതുപോലെ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ മഞ്ജു സിനിമാ പ്രേമികള്‍ക്ക് തന്നോടുള്ള സ്ലേഹം അതുപോലെ തന്നെ നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.
നൃത്തവേദിയില്‍ വച്ചു തന്നെയാണ് മഞ്ജു തന്‍റെ മനസ് തുറന്നത്. സംവിധായകരായ രഞ്ജിത്ത്, സത്യന്‍ അന്തിക്കാട്, നടി കെ പി എ സി ലളിത എന്നിവരും മഞ്ജുവിന്‍റെ നൃത്തം കാണാന്‍ ഗുരുവായൂരില്‍ എത്തിയിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home