മോഡിക്ക് ട്വിറ്ററില്‍ ഒരു മില്യണ്‍ ആരാധകര്‍

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്തുടരുന്നവരുടെ സംഖ്യ ഒരു മില്യണ്‍ കവിഞ്ഞു. 2011 നവംബറില്‍ നാലു ലക്ഷം പേരാണ് മോഡിയെ പിന്തുടര്‍ന്നിരുന്നത്. ഒരു വര്‍ഷത്തിനിടെ ആറു ലക്ഷം പേര്‍ കൂടി പിന്തുടര്‍ന്നതോടെ ഒരു മില്യണ്‍ ആരാധകര്‍ എന്ന വലിയ സംഖ്യ മോഡി സ്വന്തമാക്കി.

ഇന്‍റര്‍നെറ്റിലെ സജീവ സാന്നിധ്യമായ മോഡി പിന്തുടര്‍ച്ചക്കാരുടെ സംഖ്യ ഒരു മില്യണ്‍ എത്തിയതില്‍ ട്വിറ്ററിലൂടെ തന്നെ ആഹ്ളാദം പങ്കിട്ടു. "ഒരു മില്യണ്‍ ആരാധകര്‍ - ഇത് കേവലമൊരു സംഖ്യയല്ല. നിങ്ങളുടെ സ്നേഹത്തിന്‍റെ കൂടെ പ്രതിഫലനമാണ്. ഹൃദയത്തിന്‍റെ ഭാഷയില്‍ എന്‍റെ നന്ദി " - മോഡി ട്വീറ്റ് ചെയ്തു. 2009ലാണ് മോഡി ട്വിറ്ററില്‍ എത്തിയത്. 2010ല്‍ ഒരു ലക്ഷം പേരാണ് ഗുജറാത്ത് മുഖ്യമന്ത്രിയെ പിന്തുടര്‍ന്നിരുന്നത്. ട്വിറ്ററിനു പുറമെ മോഡിക്ക് ഒരു ബ്ലോഗുമുണ്ട്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES