സൂര്യനെല്ലിക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ മാര്‍ച്ച് 15ന് പരിഗണിക്കും

കൊച്ചി: സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 15ലേക്ക് മാറ്റി. സുപ്രീം കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീല്‍ അടുത്ത മാസം രണ്ടിന് കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ടി ശങ്കരനും ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. കേസിലെ ഒന്നാം പ്രതി ഇടുക്കി പുതുച്ചേരിസ്വദേശി രാജുവും പത്താം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ അമയന്നൂര്‍ സ്വദേശി ജേക്കബ് സ്റ്റീഫനും അടക്കമുള്ള പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍‍ വിചാരണക്കോടതിയുടെ ശിക്ഷ നടപ്പാക്കുന്നതു തടയണമെന്നും, അപ്പീലില്‍ തീര്‍പ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്.

നേരത്തേ വിചാരണക്കോടതി ശിക്ഷ വിധിച്ചശേഷം ഹൈകോടതിയില്‍‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ജാമ്യം അനുവദിച്ചിരുന്നെന്ന് പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രതികള്‍‍ കീഴടങ്ങാതെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലോ തടവിലോ കഴിയുന്നവരാണു ജാമ്യാപേക്ഷ നല്‍കേണ്ടതെന്നും മറിച്ചുള്ള ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

2000 സെപ്റ്റംബര്‍‍ 22 നാണ് കോട്ടയം പ്രത്യേക കോടതി സര്യനെല്ലി കേസിലെ പ്രതികള്‍ക്ക് 13 വര്‍ഷം വരെയുള്ള തടവും പിഴയും ശിക്ഷവിധിച്ചത്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി 2005 ജനുവരി 20ന്  ഇവരെ വെറുതെ വിട്ടു. ആ ഉത്തരവ് റദ്ദാക്കിയാണ് കേസ് പുന പരിശോധിക്കാനുള്ള സുപ്രീം കോടതി വിധി വന്നത്. ഇതേത്തുടര്‍ന്ന് പ്രതികള്‍  കുറ്റക്കാരാണെന്ന കോട്ടയം കോടതി വിധി പുനസ്ഥാപിക്കപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യത്തിന് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളില്‍ ഇരുപതോളം പേര്‍ ഹൈകോടതിയെ സമീപിച്ചത്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES